ബെഡ്ഫോര്‍ഡിലെ ബഹുഭൂരിപക്ഷം മലയാളികുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ബെഡ്ഫോര്‍ഡ് ആന്റ് മാസ്റ്റണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 24 ാം തീയതി ഞായറാഴ്ച്ച വൂട്ടണ്‍ വില്ലേജ് ഹാളില്‍വെച്ച് ഈസ്റ്ററും വിഷുവും ആഘോഷിക്കുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി ആരംഭിച്ച് രാത്രി പത്ത് വരെ നീളുന്ന ആഘോഷപരിപാടികളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഗാനമേളയും സ്വാദിഷ്ഠമായ ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 29,30 തീയതികളില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടുദിവസത്തെ വിനോദയാത്ര ഉണ്ടായിരിക്കും. കൂടാതെ മെയ്മാസത്തില്‍ പ്രശസ്ത കീബോര്‍ഡിസ്റ്റ് ആല്‍ബര്‍ട്ട് വിജയന്റെ ശിക്ഷണത്തില്‍ കീബോര്‍ഡ് ക്ലാസും കുട്ടികള്‍ക്കായി മാതൃഭാഷാ പഠനവും ആരംഭിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വര്‍ഗീസ്-07956287559,
Dai- 01234 85232,
yugin- 07727693556, siby-07828236508
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല