കെയ്റ്റ് മിഡില്‍ടണും വില്യം രാജകുമാരനും തമ്മിലുള്ള വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒരുക്കങ്ങളെല്ലാം പൊടിപൊടിക്കുകയാണ്. എന്നാല്‍ ഏവര്‍ക്കും ചെറിയ തോതിലെങ്കിലും ആശങ്ക സൃഷ്ടിച്ചേക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജകൊട്ടാരത്തില്‍ കെയ്റ്റിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമോ എന്നതാണ് ചോദ്യം.
കെയ്റ്റിന്റെ നല്ല സ്വഭാവം അവര്‍ക്ക് ഗുണകരമാകുമെന്നാണ് ഏവരും കരുതുന്നത്. എന്നാല്‍ രാജകുടുംബത്തിലെ ആളുകളുമായി ഇടപഴകുമ്പോള്‍ കെയ്റ്റിന് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാമെന്നാണ് മറ്റ് ചിലര്‍ ആശങ്കപ്പെടുന്നത്. സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന ഒരു പെണ്‍കുട്ടി രാജകുടുംബത്തിന്റെ തലപ്പത്തേക്കെത്തുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങള്‍ തലപൊക്കുമെന്നാണ് ഇത്തരക്കാരുടെ ആശങ്ക.
എങ്കിലും വിവാഹത്തിനുശേഷം ദമ്പതികള്‍ക്ക് ജനപ്രീതിയില്‍ കുറവൊന്നുമുണ്ടാകില്ലെന്നാണ് ഏവരും വിശ്വസിക്കുന്നത്. നേരത്തേ 2005ലും ഇത്തരത്തിലൊരു വിവാദം പുകഞ്ഞിരുന്നു. അന്ന് ചാള്‍സ് രാജകുമാരനും കാമില രാജകുമാരിയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. വിവാഹം രാജവംശത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നായിരുന്നു അന്ന് നടന്ന സര്‍വ്വേയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ കെയ്റ്റും വില്യമും തമ്മിലുള്ള വിവാഹം അത്തരത്തിലൊരു സാഹചര്യത്തിലേക്ക് നയിക്കില്ലെന്നാണ് 51 ശതമാനം ആളുകളും വിശ്വസിക്കുന്നത്. കാമിലയെക്കാളും മികച്ച രാജ്ഞിയായിരിക്കും കെയ്‌റ്റെന്ന് 87 ശതമാനം ആളുകളും കരുതുന്നു. അതിനിടെ ചാള്‍സ് രാജകുമാരന്‍ അധികാരമൊഴിയണമെന്നും വില്യമിന് അധികാരം കൈമാറണമെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല