1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2011

രൂപീകരണവേളയില്‍ തന്നെ പ്രപഞ്ചം ഏകമാന രൂപത്തിലായിരുന്നുവെന്ന് വാദഗതി ശക്തമാകുന്നു. ഉല്‍പ്പത്തി സമയത്ത് പ്രപഞ്ചം ഏകമാന രൂപത്തിലായിരുന്നുവെന്നും തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ത്രിമാന രൂപത്തിലായതെന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ഭൗതികശാസ്ത്രജ്ഞനായിരുന്ന ദെജാന്‍ സ്‌റ്റോക്കോവിക് ആണ് ആദ്യമായി ഇത്തരമൊരു വാദം മുന്നോട്ടുവെച്ചത്. ബുഫാലോ യൂണിവേഴ്‌സിറ്റിയിലെ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. മഹാസ്‌ഫോടനത്തിലൂടെ ഭൂമി രൂപീകൃതമായ വേളയില്‍തന്നെ ഏകമാന രൂപത്തിലായിരുന്നു. കാലക്രമേണ ദ്വിമാനരൂപത്തിലാവുകയും തുടര്‍ന്ന് ത്രിമാനരൂപത്തിലേക്ക് കടക്കുകയുമായിരുന്നുവെന്നുമായിരുന്നു ഇവരുടെ വാദം.

പ്രകാശത്തിനും മറ്റ് വസ്തുക്കള്‍ക്കും സഞ്ചരിക്കാന്‍ ഏറ്റവുമധികം സമയം ആവശ്യമാണെന്നും ഇതുകൊണ്ടുതന്നെ നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രപഞ്ചം ഇന്നുകാണുന്ന ത്രിമാനരൂപത്തിലെത്തിയതെന്നും ഇവര്‍ പറയുന്നു. ഈവാദം അംഗീകരിക്കപ്പെടുകയാണെങ്കില്‍ അത് നിര്‍ണായകമായ നേട്ടമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട തരംഗങ്ങള്‍ക്ക് ഏക-ദ്വിമാന രൂപത്തില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും വാദവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

പ്രപഞ്ചം ഏങ്ങിനെ രൂപീകരിക്കപ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ ഈ തിയറി സഹായിക്കുമെന്ന് സ്റ്റോക്കോവിക് പറഞ്ഞു. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള പഠനങ്ങളില്‍ സമൂലമായ മാറ്റം കൊണ്ടുവരണമെന്നും തന്റെ നിരീക്ഷണങ്ങള്‍ അത്തരത്തിലുള്ളതാണെന്നും സ്്‌റ്റോക്കോവിക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.