ബോളിവുഡ് സെക്സ് സിമ്പല്‍ മല്ലികയ്ക്ക് യു.എസിലും ആരാധകരുടെ പ്രളയമാണ്. യു.എസ് പ്രസിഡന്റ് ഒബാമവരെ ഈ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം യു.എസിലെത്തിയ മല്ലിക ഒബാമയെ സന്ദര്‍ശിച്ചിരുന്നു. മല്ലികയുടെ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയ ഒബാമ മല്ലികയെ ചായസല്‍ക്കാരത്തിനും ക്ഷണിച്ചിട്ടുണ്ട്.
ഉടന്‍ റിലീസാവുന്ന മല്ലികയുടെ ചിത്രം ‘പൊളിറ്റിക്സ് ഓഫ് ലവ്, ബറാക്കി’ന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ തന്നെ ക്ഷണിക്കണമെന്നും ഒബാമ മല്ലികയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് മല്ലിക യു.എസിലെത്തിയത്. ബോളിവുഡിലേക്ക് തിരിച്ചെത്തിയാലുടന്‍ മല്ലിക ‘ദമാല്2′ വിന്റെ തിരക്കിലായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല