ലണ്ടന്‍: ലണ്ടനിലെ ചുവന്ന ബസുകളുടെ രൂപം മാറുന്നു. ലണ്ടന്‍ ബസുകളെ ഫ്രഞ്ച് കമ്പനിയായ ആര്.എ.ടി.പി ഗ്രൂപ്പ് സ്വന്തമാക്കായതാണ് ലോഗോ മാറ്റത്തിന് പിന്നില്‍.
ഇനിമുതല്‍ തലസ്ഥാനത്തെ ബസുകളില്‍ സഞ്ചരിക്കുന്ന ബ്രിട്ടീഷുകാര്‍ ഫ്രഞ്ച് മുതലാളിമാര്‍ തയ്യാറാക്കിയ പുതിയ ലോഗോ പതിപ്പിച്ച ബസികളിലായിരിക്കും യാത്ര ചെയ്യുക. പാരിസിലൂടെ കടന്നുപോകുന്ന സീന്‍ നദിയുടെ ചിത്രമാണ് ആര്.എ.ടി.പിയുടെ പുതിയ ലോഗോ.
ഒരുമാസം മുന്‍പാണ് ലണ്ടനിലെ ബസ് ഓപ്പറേറ്റര്‍മാരായ ലണ്ടന്‍ യുണൈറ്റഡില്‍ നിന്നും പാരിസ് മെട്രോ നടത്തുന്ന ഫ്രഞ്ച് കമ്പനിയായ ആര്.എ.ടി.പി റൂട്ടുകള്‍ ഏറ്റെടുത്തത്.
തങ്ങളുടെ ബ്രാന്റിനെക്കാള്‍ ലണ്ടന്‍ യുണൈറ്റഡിന്റേതിനാണ് പ്രധാന്യമുള്ളതെന്ന് ആര്.എ.ടി.പിയ്ക്ക് ബോധ്യമുണ്ടെന്ന് ആര്.എ.ടി.പി വക്താവ് പറഞ്ഞു. എന്നാല്‍ അതിന്റെ ലെറ്ററുകളുടെ വലിപ്പം മേയര്‍ ബോറിസ് ജോണ്‍സണിന്റെ രാഷ്ട്രീയ എതിരാളികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതല്ല. 1908ല്‍ ഡിസൈന്‍ ചെയ്ത ഏറെ ശ്രദ്ധ നേടിയ ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് സിംബല്‍ റൗണ്ടല്‍ 1994ലാണ് അപ്രത്യക്ഷമായത്.
നെപ്പോളിയന് പരാജയപ്പെട്ടിടത്ത് ആര്.എ.ടി.പി വിജയിച്ചിരിക്കുകയാണെന്ന് ലേബര്‍ ഡപ്യൂട്ടി നേതാവ് ജോണ്‍ ബിഗ്സ് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല