മൂന്നുദിവസത്തെ ആത്മനവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയമായി ഒരുങ്ങിയ മലയാളി വിശ്വാസി സമൂഹം പെസഹ ആചരിച്ചു. ഉച്ചകഴിഞ്ഞ് 2യ30ന് ധ്യാനഗുരു റവ.ഫാദര്‍ ജേക്കബ് വെള്ളമരുന്നുങ്കല് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. ചാപ്ലിയന്‍ റവ.ഡോ.ആന്റണി പെരുമായന് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി, പെസഹാ സന്ദേശം നല്കി.
ആസ്തിത്വത്തിന്റെ ആണിക്കല്ലായ ജീവന്റെ സംരക്ഷണത്തിന് ആവശ്യമായ അപ്പമായി ദിവ്യകാരുണ്യത്തില്‍ വസിക്കുന്ന യേശു നമ്മോടും അപരന്റെ ജീവന് പരിപോഷിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് വിവിധ ഭവനങ്ങളില്‍ നിന്ന് കൊണ്ടുവന്ന പെസഹാ അപ്പവും പാലും ഇടവക വികാരി റവ.ഫാ.ആന്റണി ഡെവല്ന് ആശീര്‍വ്വദിച്ച് ഭക്തജനങ്ങള്‍ക്ക് നല്കി.
ബെല്‍ഫാസ്റ്റിന് സെന്റ് പോള്‍സ് പള്ളിയില്‍ ലാറ്റിന്‍ റീത്തും സീറോ മലബാര്‍ റീത്തും സംയുക്തമായി യേശുവിന്റെ കുരിശു മരണത്തിന്റെ ഓര്‍മ്മ പുതുക്കി. വൈകീട്ട് മുന്നുമണിക്ക് ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഡൗണ്‍ ആന്റ് കോണന് രൂപതയുടെ സഹായമെത്രാന്‍ ഡോക്കല് മാക്വയോണ് മുഖ്യകാര്‍മ്മികനായിരുന്നു. തിരുകര്മ്മത്തില് ഇന്ത്യന്‍ വിശ്വാസികളുടെ സാന്നിധ്യം പ്രകടമായിരുന്നു.
സെന്റ് പോള്‍സ് പള്ളി അങ്കണത്തിലുള്ള പുനരുദ്ധീകരിക്കപ്പെട്ട കാല്വരിയില്വിശുദ്ധ കുരിശിന്റെ വണക്കമുണ്ടായിരുന്നു. 2011ലെ വിശുദ്ധവാരത്തിന്റെ സമാപ്തി കുറിച്ച് ബെല്‍ഫാസ്റ്റിലെ സെന്റ് പോള്‍ പള്ളിയില്‍ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചു. പെരുമായച്ചന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് ആരംഭിച്ച തിരുകര്മ്മത്തില് നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം വിശുദ്ധവാരാചരണം ഭക്തിനിര്ഭരമാക്കാന് ശ്രമിച്ച എല്ലാവരെയും അനുസ്മരിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല