1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2011

മത്സ്യോല്‍പ്പന്നത്തിന്റെ പാക്കറ്റുകളില്‍ ഉള്ളില്‍ അടങ്ങിയ വസ്തുക്കളെക്കുറിച്ച് തെറ്റായ വിവരം നല്‍കി ഉപഭോക്താക്കളെ പറ്റിച്ചതായി റിപ്പോര്‍ട്ട്. ഏതാണ്ട് 400ഓളം മത്സ്യവുമായി ബന്ധപ്പെട്ട ഡിഷുകളിലാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്.

ആസ്ഡ, ടെസ്‌കോ, സൈന്‍സ്‌ബെറി, മോറിസന്‍, വൈറ്റ്‌റോസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പാക്കുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 23 എണ്ണവും ഏതാണ്ട് ആറുശതമാനത്തോളം പാക്കറ്റുകളിലും തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നാണ് വെളിവായിട്ടുള്ളത്. അതായത് പുറമേ നല്‍കിയ വസ്തുക്കളായിരുന്നില്ല പാക്കറ്റിന്റെ ഉള്ളില്‍ ലഭ്യമായിരുന്നത്.

ഏതാണ്ട് 4.4 ബില്യണ്‍ മത്സ്യോല്‍പ്പന്നങ്ങളാണ് ബ്രിട്ടന്‍ ഓരോവര്‍ഷവും ഉപയോഗിക്കുന്നത്. യംങ്‌സ് ഫല്‍പ്പര്‍ ഡിപ്പേര്‍സിന്റെ പരസ്യത്തില്‍ അലാസ്‌ക പോള്ളാക്കിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ വിയറ്റ്‌നാമിലെ നദിയില്‍ നിന്നും പിടിക്കുന്ന കോബ്ലര്‍ ഉപയോഗിച്ചാണ് ഊ ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. മല്‍സ്യങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള കണക്കുകളെ അട്ടിമറിക്കുന്നതാണ് പുതിയ പഠനങ്ങളെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സെലിബ്രിറ്റി ഷെഫായ ഹഗ് ഫിന്‍ലേയും പുതിയ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടുണ്ട്. നിലവില്‍ മല്‍സ്യങ്ങളുടെ അളവ് വളരെ കറഞ്ഞുവരികയാണ്. ഈ അവസ്ഥയില്‍ പുറമേ രേഖപ്പെടുത്തിയ മല്‍സ്യങ്ങള്‍ തന്നെയാണ് പാക്കറ്റിനുള്ളില്‍ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ഫിന്‍ലേ പറഞ്ഞു. പാക്കറ്റില്‍ പറഞ്ഞിട്ടുള്ള മല്‍സ്യങ്ങളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് ഈ പഠനം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.