ടോക്കിയോ: ജപ്പാനിലുണ്ടായ സുനാമി കാര്‍നിര്‍മ്മാണ കമ്പനിയായ ടൊയോട്ടയെ കാര്യമായി ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിലുണ്ടായ കുറവ് മൂലം മാര്‍ച്ചില്‍ കാറുല്പ്പാദനത്തില് 62ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
മാര്‍ച്ചില്‍ കമ്പനിയുടെ ആഭ്യന്തര ഉല്‍പ്പാദനം 129,491 ആയിട്ടാണ് ഇടിഞ്ഞത്. സൂനാമിയുടെ ഫലമായി കമ്പനിയുടെ ആഗോള ഉല്‍പ്പാദനത്തില്‍ 29.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് 11 നുണ്ടായ സുനാമിയിലും ഭൂചനലനത്തിലും വടക്കന്‍ ജപ്പാനിലെ കമ്പനിയുടെ യൂണിറ്റുകളെല്ലാം തകര്‍ന്നിരുന്നു. തുടര്‍ന്ന് ജപ്പാനിലെ ടൊയോട്ടയുടെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കേണ്ടിവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല