എന്‍.എച്ച്.എസിന്റെ സേവനങ്ങളെക്കുറിച്ച് ഏറെ വിവാദമുയരുന്ന സമയത്ത് വളരെ ആശങ്കയുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും എന്‍.എച്ച്.എസില്‍ ചികില്‍സ തേടിയെത്തുന്നതിനോട് എന്‍.എച്ച്.എസിലെ തന്നെ ജീവനക്കാര്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഇംഗ്ലണ്ടിലെ ഏതാണ്ട 12 ഓളം ആശുപത്രികള്‍ മാത്രമേ ആവശ്യമായ ചികിത്സ രോഗികള്‍ക്ക് നല്‍കുന്നുള്ളൂ. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ഇവിടെ വന്ന് ചികില്‍സ തേടെണ്ടെന്ന അഭിപ്രായമാണ് ഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കുമുള്ളത്. അതിനിടെ പുതിയ റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയുണര്‍ത്തുന്നതാണെന്ന് കിംഗ്‌സ് ഫണ്ടിലെ ജോണ്‍ ആപ്പിള്‍ബി പറഞ്ഞു.
നിരവധി ആളുകള്‍ ഇപ്പോഴും ട്രസ്റ്റുകളില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. എന്നിട്ടും സ്വന്തം കുടുംബക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവിടെ ചികില്‍സിപ്പിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്നത് ഏറെ ചിന്തിപ്പിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വ്വേയില്‍ ലഭിച്ച ഫലങ്ങളേക്കാളും ഏറെ മെച്ചപ്പെട്ടതാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. അന്ന് ഏതാണ്ട് 17 ഓളം ആശുപത്രിയിലെ ജീവനക്കാരാണ് സ്വന്തക്കാരെ അതേ അശുപത്രിയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്‍.എച്ച്.എസിന്റെ സംഘടനാചുറ്റുപാട് ഇനിയം പുരോഗമിക്കേണ്ടതുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി സിമണ്‍ ബേണ്‍സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല