NHS നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചതോടെ 89കാരി കെയര്‍ഹോമില്‍ നിന്നും ഇറക്കിവിടല്‍ ഭീഷണിയില്‍. ബെറില്‍ ഗോഡ്രഫ എന്ന വൃദ്ധയ്ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്.ചെവി കേള്‍ക്കാത്ത്, കണ്ണു കാണാത്ത ബെറിയ്ക്ക് വാര്‍ധക്യസഹജമായ അസുഖത്താല്‍ ഒരുസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍ ഇവരുടെ അവസ്ഥ മനസിലാക്കിയിട്ടും എന്‍.എച്ച്.എസ് സഹായമൊന്നും നല്‍കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തന്റെ അമ്മയുടെ അവസ്ഥ വളരെ ദയനീയമാണെന്നും എന്‍.എച്ച്.എസ് അവരെ കൊല്ലാക്കൊല ചെയ്യുകയാണെന്നും മകനായ ജോണ്‍ ഗോഡ്രഫ പറഞ്ഞു. വാര്‍ധക്യസഹജമായ രോഗമുണ്ടെന്ന് മനസിലാക്കിയിട്ടും എന്തുകൊണ്ടാണ് അവര്‍ക്ക് സഹായം നല്‍കാത്തതെന്ന് മനസിലാകുന്നില്ലെന്നും മകന്‍ പറഞ്ഞു. ബില്‍റ്റ്‌സിലുണ്ടായ ബോംബാക്രമണത്തിന് ശേഷമാണ് ബെറില്‍ ഗോഡ്‌ഫ്രേയ്ക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടത്.
സ്‌കോട്ട്‌ലന്റിലെ പെര്‍ത്തിലുള്ള കെയര്‍ ഹോമില്‍ താമസിക്കുകയാണെങ്കില്‍ ബെറിലിന് സഹായം നല്‍കാമെന്ന് നേരത്തേ കേംബ്രിഡ്ജ് ഷെയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍പുതിയ നയപ്രകാരം യോഗ്യത നഷ്ട്ടപ്പെട്ടതിനാല്‍ സാമ്പത്തിക സഹായം നല്‍കാനാവില്ലെന്നാണ് ഇപ്പോള്‍ എന്‍.എച്ച്.എസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല