ന്യൂദല്‍ഹി: മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം പരിശീലകന് ഡങ്കന്‍ ഫ്ളച്ചറെ ഇന്ത്യയുടെ കോച്ചായി നിയമിച്ചു. ഇന്നു ചേര്‍ന്ന ബി.സി.സി.ഐയുടെ യോഗമാണ് ഫ്ളച്ചറെ കോച്ചായി നിയമിക്കാന്‍ തീരുമാനിച്ചത്.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര മുതല്‍ ഫ്ളച്ചര്‍ പരിശീലകസ്ഥാനം ഏറ്റെടുക്കും. നേരത്തേ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച് പരിശീലകന് ഗ്യാരി കേര്സ്റ്റന് പിന്‍വാങ്ങിയിരുന്നു.
നിരവധി പേരുകള്‍ ടീം ഇന്ത്യയുടെ പരിശീലകന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ആന്‍ഡി ഫ്ളവര്‍, ഷെയ്ന് വോണ്‍ തുടങ്ങിയവരായിരുന്നു അതില്‍ പ്രമുഖര്‍.ഒടുവില്‍ ബി.സി.സി.ഐ ഫ് ളച്ചറെ കോച്ചായി നിയമിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല