1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2011


പ്രതിസന്ധികളില്‍ പ്രത്യാശനല്‍കുകയും അതോടൊപ്പം നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ അനുഭവമെന്ന് ഫാ.ഫിലിപ്പ് സക്കറിയ വള്ളിക്കോലില്‍ പറഞ്ഞു.ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

അടക്കപ്പെട്ട പല വാതിലുകളും ദൈവത്തിന്റെ ശക്തിയാല്‍ തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും തുറന്നു തരുമെന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണമാണ് ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയുടെ വാതിലുകള്‍ തുറക്കപ്പെട്ടതിലൂടെ ലോകത്തിന് നല്‍കിയത്. വിശ്വസിക്കുന്ന ഏവര്‍ക്കും പ്രതീക്ഷയോടൊപ്പം പ്രത്യാശയുടെ പ്രതിഫലനം കൂടി ക്രിസ്തുവില്‍ നിന്ന് അനുഭവിച്ചറിയുവാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് കഷ്ടതയനുഭവ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കുവാന്‍ ന്യൂയോര്‍ക്കില്‍ നിന്ന് എത്തിയ ഫാ.ഫിലിപ്പ് സക്കറിയ വള്ളിക്കോലിയ്ക്ക് ഇടവകയുടെ നന്ദിയും സ്‌നേഹവും സെക്രട്ടറി അനില്‍ തോമസ് രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.