മുംബൈ: ബോളിവുഡ് താരം ഷിനെ അഹൂജയക്ക് ജാമ്യം അനുവദിച്ചു. 50,000രൂപ ജാമ്യത്തുകകെട്ടിവച്ചാണ് അഹൂജ പുറത്തിറങ്ങിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ശ്രീകാന്ത് ശിവദ് പറഞ്ഞു.
അനുമതിയില്ലാതെ വിദേശയാത്ര പാടില്ലെന്ന് അഹുജയ്ക്ക് കോടതി നിര്‍ദേശമുണ്ട്. ആവശ്യമുള്ളപ്പോള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു.
18കാരിയായ വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മാര്‍ച്ച് 30ന് ഷിനെ അഹൂജയ്ക്ക് കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.
2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റൈഗാഡ് സ്വദേശിയായ 18കാരിയെ ഇയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. 2009മെയിലാണ് ഈ പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ ജോലിക്ക് കയറിയത്. 2009 ജൂണ്‍ 14ന് വീട്ടില്‍ ഷിനെയും പെണ്‍കുട്ടിയും മാത്രം ഉണ്ടായിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ കിടപ്പറയിലേക്ക് വിളിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു.
വീട്ടിനു പുറത്തിരുന്ന കരയുന്ന പെണ്‍കുട്ടിയെ കണ്ടയാള്‍ ഇവരെ സിനിമാസംവിധായകന് ആദര്‍ശ് ഗുപ്തയുടെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് ഗുപ്തയുടെ അമ്മ പ്രേമലതയോട് പെണ്‍കുട്ടിക്ക് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിനു ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഷിനെ പീഡിപ്പിച്ചെന്ന് പരാതി നല്കിയ പെണ്‍കുട്ടി കോടതിയില്‍ ഇത് നിഷേധിച്ചു. തനിക്ക് ഷിനെയോട് കടുത്ത പ്രണയമാണെന്നും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് കേസ് കൊടുത്തതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അഹൂജയെ കുറ്റവാളിയാക്കി പോലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറിനെ കോടതി തെളിവായി സ്വീകരിക്കുകയായിരുന്നു. തടവിനു പുറമേ ഷിനെ 3,000 രൂപ പിഴയും അടക്കാന്‍ കോടതി വിധിയില്‍ പറയുന്നു.
2009 ജൂണ്‍ 15നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല