ചെന്നൈ: ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് യുവതാരം കാര്‍ത്തി വിവാഹിതനാകുന്നു. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കാര്‍ത്തിയുടേത് ഒരു അറേയ്ഞ്ച്ഡ് വിവാഹമാണ്.
ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍നിന്ന് സാഹിത്യത്തില്‍ ബിരുദം നേടിയ ഈറോഡ് സ്വദേശിനി രഞ്ജിനിയാണ് വധു. ഇതേ കോളേജില്‍ എം.എ യ്ക്ക് പഠിക്കുകയാണ് രഞ്ജിനി. വിവാഹം വരുന്ന ജൂലൈ മൂന്നിന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
നടന് സൂര്യയുടെ സഹോദരനും തമിഴ്നടന്‍ ശിവകുമാറിന്റെ മകനുമായ കാര്‍ത്തി, പരുത്തിവീരന് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴ്-മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം തേടിയിരുന്നു.
സഹോദരന് സൂര്യയും നടി ജ്യോതികയും തമ്മില്‍ പ്രണയവിവാഹമായിരുന്നു. മലയാളത്തില്‍ കാര്‍ത്തിയുടെ സമപ്രായക്കാരനായ പൃഥ്വിരാജിന്റെ വിവാഹം കഴിഞ്ഞ അതേസമയത്തുതന്നെയാണ് തമിഴകത്തുനിന്ന് ഈ വാര്‍ത്തയും പുറത്തുവന്നതെന്നത് ഏറെ കൗതുകകരം.
കൂടെ അഭിനയിച്ച തമന്ന, കാജള്‍ അഗര്‍വാള്‍ തുടങ്ങിയ നടികളുമായി കാര്‍ത്തിക്ക് പ്രണയമുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഈ അപവാദങ്ങള്‍ക്ക് വിവാഹത്തിലൂടെ മറുപടി പറയുകയാണ് കാര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല