രാജ്യത്തുടനീളമുള്ള നദികളിലെ ജലനിരപ്പ് ആശങ്കയുണര്‍ത്തുന്ന രീതിയില്‍ താഴുന്നതായി കണ്ടെത്തി. ഇതോടെ കടുത്ത വരള്‍ച്ച ഉണ്ടായേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മാര്‍ച്ചിലും ഏപ്രിലും പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമായിട്ടുള്ളത്. ഡെവോണിലെ തമറിലേയും സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഡോണിലേയും ജലനിരപ്പ് അസാധാരണമാം വിധം താഴ്ന്നത് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മിഡ്‌ലാന്‍ഡ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് പ്രദേശങ്ങളിലും നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അതിനിടെ അടുത്ത ആഴ്ച്ചയിലൊന്നും ശക്തമായ മഴ പ്രതീക്ഷിക്കേണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലത്തിന്റെ അളവ് കുറഞ്ഞതിനാല്‍ കുടിവെള്ള വിതരണത്തില്‍ മുടക്കമുണ്ടാകാനും സാധ്യതയുണ്ട്.
ഈ വേനല്‍ക്കാലത്ത് കടുത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധനായ ജൊനാഥന്‍ പവല്‍ പറയുന്നു. എന്നാല്‍ കുടിവെള്ളവിതരണത്തില്‍ തടസം നേരിടാന്‍ സാധ്യതയില്ലെന്നാണ് പരിസ്ഥിതി ഏജന്‍സി പറയുന്നത്. മഴയുടെ കുറവ് കാലാവസ്ഥയെ കാര്യമായി ബാധിക്കുമോ എന്നതാണ്് ഏറെ ആശങ്കയുണര്‍ത്തുന്നതെന്നും ഏജന്‍സി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല