ജോയല്‍ ചെറുപ്ലാക്കില്‍
ഗില്‍ഫോര്‍ഡ്: ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഗില്‍ഫോര്‍ഡില്‍ ഈസ്റ്റര്‍ ആഘോഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഡെയ്‌സിമാത്യു ആന്റ് ടീമിന്റെ പ്രാര്‍ത്ഥനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.
ജിജി തോമസ് സ്വാഗതം ആശംസിച്ചു. സി.എ ജോസഫ് ആശംസാ സന്ദേശം നല്‍കി. തുടര്‍ന്ന് വി.എം മാത്യൂ, കെ.ജെ തോമസ്, ജെസ്വിന്‍ ജോസഫ്, എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ എല്ലാവരിലും ആത്മീയചൈതന്യം പകര്‍ന്നു.
മാസ്റ്റര്‍ കെവിന്‍ ക്ലീറ്റസിന്റെ മിമിക്രിയും കുമാരി ബൊബീന എബ്രഹാമിന്റെ വ്യത്യസ്തമായ ഗാനവും സദസ്സിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി.ജോ സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ വിജ്്ഞാനപ്രദമായ ബൈബിള്‍ ക്വിസ് മല്‍സരം ശ്രദ്ധേയമായി. മോളിക്ലീറ്റസ്, റെവീന വില്‍സണ്‍, നേഹബിജു, നിമ്മിബിജു, എന്നിവര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ് മികച്ച നിലവാരം പുലര്‍ത്തി. പങ്കെടുത്തവരില്‍ ആവേശം പകര്‍ന്ന അന്താക്ഷരി മല്‍സരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
പരിപാടികളുടെ അവതാരകരായ തേജാ സന്തോഷും ജെസ്വിന്‍ ജോസഫും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മോളി ക്ലീറ്റസ് നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഈസ്റ്റര്‍ വിരുന്നോടെ സമാപിച്ച ആഘോഷ പരിപാടികള്‍ നല്ല അനുഭവമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല