1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2011

‘രഹസ്യ’ക്കല്യാണം കഴിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ പൃഥ്വിരാജ്-സുപ്രിയ ദമ്പതികള്‍ രണ്ട് വിവാഹവിരുന്നുകള്‍ ഒരുക്കുന്നു. തിങ്കളാഴ്ച പാലക്കാട് വിവാഹിതരായ ഇവര്‍ ശനിയാഴ്ച സംഘടിപ്പിയ്ക്കുന്ന ആദ്യ വിരുന്നില്‍ രണ്ട് വീട്ടുകാരുടെയും ബന്ധുക്കള്‍ മാത്രമാവും പങ്കെടുക്കുക. പൃഥ്വിയുടെയും സുപ്രിയയുടെയും ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമാണ് പാലക്കാട്ടെ കണ്ടാത്ത് തടവാട് റിസോര്‍ട്ടില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടക്കുന്ന വിരുന്നിലേക്ക് രണ്ട് കുടുംബങ്ങളിലേയും എല്ലാ ബന്ധുക്കളെയും ക്ഷണിച്ചിട്ടുണ്ട്.

ഞായറാഴ്ച മെയ് ഒന്നിന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിട്ടുള്ള വിരുന്നിലേക്ക് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ പ്രമുഖരാണ് അതിഥികളായെത്തുക. ഏതാണ്ട് രണ്ടായിരത്തോളം വിഐപി അതിഥികള്‍ ഈ വിവാഹവിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍.

അതിനിടെ പാലക്കാട്ട് വെച്ച് നടന്നത് രഹസ്യവിവാഹമായിരുന്നില്ലെന്ന് രാജുവിന്റെ അമ്മ മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. പുറത്തുവന്ന റിപ്പോര്‍ട്ടുകളിലെപ്പോലെ അമ്പത് പേരൊന്നും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. രണ്ട് വീടുകളിലേയും മുതിര്‍ന്ന ബന്ധുക്കളായി മുപ്പത് പേരാണ് വിവാഹത്തിനുണ്ടായിരുന്നത്. ചെറുപ്പത്തിലേ പരസ്പരം അറിയാവുന്നവരാണ് അവര്‍. കഴിഞ്ഞ കുറച്ച് കാലത്തിനിടെയാണ് ഇവര്‍ പരസ്പരം അടുത്തത്. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ രഹസ്യവിവാഹത്തിന്റെ കാര്യവും ഉദിയ്ക്കുന്നില്ല. മല്ലിക വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.