സെക്സ് കാണാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് ക്ഷണിക്കുക എന്നതല്ല തന്റെ സിനിമകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് എക്ത കപൂര്‍. എന്റെ ചിത്രത്തില്‍ കാണുന്നത് സെക്സല്ല, സ്നേഹ പ്രകടനം മാത്രമാണെന്നും ഒരു അഭിമുഖത്തില്‍ എക്ത വ്യക്തമാക്കി.
‘ഇവിടുത്തെ ജനങ്ങള്‍ക്ക് സെക്സ് കാണണമെങ്കില്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അതിനായി 50 ഓ നൂറോ രൂപ മുടക്കി തിയ്യേറ്ററുകളിലേക്ക് പോകേണ്ട ആവശ്യമില്ല. തന്റെ ചിത്രങ്ങളിലൊന്നിലും സെക്സ് ഇല്ല. എന്നാല്‍ ഈ ചിത്രങ്ങളൊന്നും സെക്സില്‍ നിന്നും അകന്നുനില്‍ക്കണമെന്ന് പറയുന്നുമില്ല. ‘
‘ഞാനൊരു മീഡിയം വഴിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മിക്ക ഹിന്ദിചിത്രങ്ങളും വസ്ത്രം ഉരുയുന്നതും,സ്തനങ്ങള്‍ക്കിടയിലെ വിടവും കാണിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ശരിക്കും ഇതാണ് എന്റെ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ സെക്ഷ്വല്‍. വ്യത്യാസം എന്താണെന്നു വച്ചാല്‍ അവര്‍ മറയുണ്ടാക്കി കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും’ എക്ത വ്യക്തമാക്കി.
2010ലാണ് എക്ത എ.എല്‍.ടി എന്റര്‍ടൈന്‍മെന്റ് തുടങ്ങിയത്. അടുത്തിടെ റീലീസ് ചെയ്ത ദിവാകര്‍ ബാനര്‍ജിയുടെ ലവ് സെക്സ് ഔര്‍ ധോക്ക ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രവും, രാഗിണി എം.എം.എസ്, ഡേട്ടി പിക്ച്ചര്‍ എന്നീ ചിത്രങ്ങളും സെക്സിനു പ്രധാന്യം നല്കിയ ചെയ്തതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ഡേട്ടി പിക്ച്ചര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല