ജനീവ: മാരകഫലങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചേക്കുമെന്ന് സൂചന.സ്റ്റോക്ക്ഹോമില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്ന രാഷ്ട്രങ്ങള്‍ ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്കഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. നിരോധനം സംബന്ധിച്ച കരടുരേഖ ഇന്ന് നടക്കുന്ന സമ്മേളത്തില്‍ അവതരിപ്പിക്കും. ഈ കരടുരേഖ അംഗീകരിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധനം വരുമെന്നാണ് സൂചന.
എന്നാല്‍ ചില വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ അല്ലാതെ മറ്റ് കീടനാശിനിയില്ലാ എന്ന വാദവും ചില രാഷ്ട്രങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഈ വാദവും ജനീവയില്‍ പ്രധാന ചര്‍ച്ചാവിഷയമായിട്ടുണ്ട്.
അതിനിടെ ഏറ്റവുമൊടുവില്‍ ഇന്ത്യയും എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിക്കുമെന്നാണ് ജനീവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അമേരിക്കയും കാനഡയും 2016നുള്ളില്‍ ഈ കീടനാശിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില ഉപാധികളോടെ മാത്രമേ കീടനാശിനി നിരോധിക്കാനാവൂ എന്ന നിലപാടിലാണ് ഇന്ത്യയും ചൈനയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല