ഐറ്റം ഡാന്‍സ്, സ്റ്റേജ് പ്രോഗ്രാം എന്നൊക്കെ കേട്ടാല്‍ ചാടിപ്പുറപ്പെടുന്ന നമ്മുടെ ബോളിവുഡ് താരങ്ങള്ക്കെന്ത് പറ്റി. കോടികള്‍ വാഗ്ദാനം നല്‍കാമെന്ന് പറഞ്ഞിട്ടും ഇതിനോടൊക്കെ മുഖം തിരിക്കുകയാണ് ബോളിവുഡ് മുന്‍നിര താരങ്ങള്‍.
ബോളിവുഡിലെ സ്റ്റൈല്‍ ബോയികളിലൊരാളായ ഷാഹിദ് കപൂറാണ് ഇപ്പോള്‍ പണത്തോട് മുഖം തിരിച്ചിരിക്കുന്നത്.
ഉരുക്ക് ഭീമന് ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷയുടെ പിറന്നാളാഘോഷത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിന് ഷാഹിദിനെ ക്ഷണിച്ചു. 15 കോടി രൂപയും വാഗ്ദാനം ചെയ്തു. എന്നാല്‍ തീരുമാനം കൈക്കൊള്ളന്‍ ഷാഹിദിന് ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. കോടികള്‍ കണ്ട് മഞ്ഞളിക്കാത്ത ഷാഹിദ് നോ പറഞ്ഞു. ഷാഹിദിനെ അനുനയിപ്പിക്കാന്‍ കഠിന പരിശ്രമം തന്നെ മിത്തലിന്റെ അനുചരന്മാര് നടത്തിയെങ്കിലും ഫലം കണ്ടില്ല.
അടുത്തിടെ ബോളിവുഡ് നടി ദീപിക പഡുകോണ്‍ നാലു കോടിയുടെ ഓഫര്‍ നിരസിച്ചിരുന്നു. ഒരു സ്വകാര്യ പരിപാടിയില്‍ ‘ദം മാരോ ദം’ ചിത്രത്തിലെ ഐറ്റം ഡാന്‍സ് പുനരാവിഷ്കരിക്കണമെന്നായിരുന്നു ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല