ഏതെങ്കിലും ഒരു ഫുട്ബോള്‍ ക്ളബ്ബില്‍ അംഗമാവുക എന്നത് ഏതൊരു യുവാവിറെയും സ്വപ്നമാണ്.അതും ഫുട്ബോള്‍ ഭ്രാന്തമാരുടെ നാടായ യൂറോപ്പില്‍ .എന്നാല്‍ സ്വപനം കണ്ടു തുടങ്ങുന്ന പ്രായത്തിനു മുന്‍പേ മുന്‍ നിര ഡച്ച് ഫുട്ബോള്‍ ക്ളബ്ബായ വെന്ലോയുമായി കരാറൊപ്പിട്ട് റിക്കാര്‍ഡിട്ടിരിക്കുകയാണ് ഒന്നര വയസുകാരനായ ബെര്‍ക്ക് മേയ്ജ് .കുട്ടി ഫുട്ബോളരുടെ പ്രകടനം യുട്യൂബില്‍ കണ്ട ക്ലബ് അധികൃതരാണ് 10 വര്‍ഷത്തേയ്ക്ക് ബെര്ക്കുമായി കരാറൊപ്പിട്ടത്.
ഒന്നിന് പുറകെ ഒന്നായി ബോളുകള്‍ ലക്ഷ്യം തെറ്റാതെ തന്റെ ടോയ് ബോക്സില്‍ ബെര്‍ക്ക് തൊഴിച്ചിടുന്നതാണ് ഇതിനകം 27 ലക്ഷം പേര് കണ്ട യുട്യൂബ് വീഡിയോ.പത്രക്കാരുടെ സാന്നിധ്യത്തില്‍ ആണ് അച്ചന്റെ സഹായത്തോടെ ബെര്‍ക്ക് കരാറൊപ്പിട്ടത്. ചടങ്ങില്‍ വച്ച് ക്ലബ്ബിന്റെ ജഴ്സിയും ബെര്ക്കിനു കൈമാറി.ഏതു പൊസിഷനില്‍ ആണ് ബെര്ക്കിനെ കളിപ്പിക്കെണ്ടാതെന്നു ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുത്തച്ഛന് ഫുട്ബോള്‍ കളിക്കാരനായ ബെര്‍ക്കിന്റെ ഫുട്ബോള്‍ ജീന്‍ തങ്ങള്‍ കണ്ടെതുകയായിരുന്നുവെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു,
Youtube Video
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല