ഇനി നിങ്ങള്‍ പുരുഷനും ഭാര്യയുമായിരിക്കും ……കെയ്റ്റ് ഇനി വില്യമിന് സ്വന്തം ..
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പരിസമാപ്തി കുറിച്ച് വില്യംരാജകുമാരനും മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നുള്ള കെയ്റ്റ് മിഡില്ടനും വിവാഹിതരായി.കാന്റര്‍ബറി ആര്‍ച് ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ കെയ്റ്റിന്റെ വിരലില്‍ മോതിരമണിയിച്ചാണ് വില്യം കെയ്റ്റിനെ തന്റെ ജീവിതസഖിയാക്കിയത്.കെയ്റ്റിന്റെ ഔദ്യോകിക നാമം ഇനി കാതറിന് രാജകുമാരി ഡച്ചസ് ഓഫ് കേംബ്രിഡ്ജ് എന്നായിരിക്കും .വെള്ള നിറത്തിലുള്ള ഗൌണ്‍ ധരിച്ചാണ് കെയ്റ്റ് വിവാഹത്തിനെത്തിയത്.വില്യമാകട്ടെ പരമ്പാരാഗത രാജകീയ വേഷത്തിലും.
കഴിഞ്ഞദിവസം രാത്രിയാണ് കെയ്റ്റ് സെന്‍ട്രല്‍ ലണ്ടിനിലെ ഹോട്ടലില്‍ സാധാരണക്കാരി എന്ന നിലയില്‍ തന്റെ അവസാന രാത്രി തള്ളി നീക്കിയത്.ടാറ്റയുടെ ജഗുവാര് കാറില്‍ ഹോട്ടലില്‍ എത്തിയ കെയ്റ്റ് പിതാവിനൊപ്പം പള്ളിയിലെക്കെതിയത് രാജകീയ വാഹനമായ റോള്‍ഡ് റോയ്സില്‍ ആണ്.
രാജാകുടുംബാന്ഗങ്ങളും രാഷ്ട്രിയ സാമൂഹിക പ്രമുഖരും പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍ക്കു ശേഷം നാലു കുതിരകള്‍ വലിച്ച തുറന്ന രഥത്തിലാണ് ദമ്പതികള്‍ കൊട്ടാരത്തിലേക്ക് പോയത്.ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി അല്പസമയം വിശ്രമിച്ചതിനു ശേഷം പുറത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് രാജദമ്പതികള്‍ അഭിവാദ്യം ചെയ്തു.രാജവീഥികളില്‍ ആര്‍പ്പുവിളികളുമായി തിങ്ങിനിറഞ്ഞ ലക്ഷങ്ങള്‍ക്ക് പുറമേ ലോകമെമ്പാടുമുള്ള 2 ബില്ല്യന്‍ ആളുകളാണ് ചടങ്ങുകള്‍ തത്സമയം വീക്ഷിച്ചത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല