നിരവധി മില്ല്യന്‍ പൗണ്ടുകള്‍ ആസ്തിയുള്ള ബിസിനസ് തകര്‍ന്നതോടെ വ്യവസായ പ്രമുഖന് കഷ്ടകാലം. പാസ്‌പോര്‍ട്ട് കേസില്‍പ്പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച മില്യണയര്‍ ഷഹീദ് ലുക്മാന്‍ ഇപ്പോള്‍ ഇലക്ട്രോണിക് ടാഗ് ധരിച്ച് നടക്കേണ്ട അവസ്ഥയിലാണ്.
കടംകയറി മുടിഞ്ഞ ലുക്മാന്‍ ഒടുവില്‍ ബ്രിട്ടനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പിടിയിലാവുകയായിരുന്നു. ഒരുകാലത്ത് ബ്രിട്ടനിലെ പണക്കാരനായ ഏഷ്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കിയ ആളായിരുന്നു ലുക്മാന്‍. എന്നാല്‍ സാമ്പത്തികപ്രശ്‌നം നേരിട്ട ലുക്മാന്‍ ബ്രിട്ടനില്‍ നിന്ന് കടക്കാനും ശ്രമം നടത്തി. ഒടുവില്‍ പുതിയ യാത്രാരേഖയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് ലുക്മാനോട് അധികാരികള്‍ വ്യക്തമാക്കുകയായിരുന്നു.
കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ലുക്മാന്‍ ഇതിനകം തന്നെ രണ്ടുവര്‍ഷം തടവുശിക്ഷയനുഭവിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ കഴിയുന്ന തന്റെ മാതാപിതാക്കളെ കാണാന്‍ തനിക്ക് യാത്രരേഖകള്‍ അനുവദിക്കണമെന്നും താന്‍ ബ്രിട്ടനിലേക്ക് തന്നെ തിരിച്ചുവരുമെന്നും ലുക്മാന്‍ അധികാരികളോട് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ മൂന്നുമാസത്തേക്ക് ഇലക്ട്രോണിക് ടാഗ് ധരിക്കണമെന്ന് ലുക്മാനോട് ആവശ്യപ്പെടുകയായിരുന്നു.
തന്റെ പഴയ പാസ്‌പോര്‍ട്ട് കാണുന്നില്ലെന്ന് പറഞ്ഞായിരുന്നു പുതിയ പാസ്‌പോര്‍ട്ടിന് ലുക്മാന്‍ അപേക്ഷിച്ചത്. എന്നാല്‍ ഇത് കോടതി നിഷേധിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോളായിരുന്നു ലുക്മാന്‍ ബ്രിട്ടനില്‍ ആദ്യം വീട് സ്വന്തമാക്കിയത്. തുടര്‍ന്ന് ലുക്മാന്‍ ബ്രിട്ടനില്‍ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല