1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2011
രാജകീയ വിവാഹം അതിന്റെ ഉച്ഛസ്ഥായിയിലെത്തി നില്‍ക്കേ കെയ്റ്റിന്റേയും വില്യമിന്റേയും നക്ഷത്രങ്ങളുടെ നിലകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരാന്‍ തുടങ്ങി. വില്യമിന് അമ്മയെപ്പോലെതന്നെ കര്‍ക്കിടക രാശിയാണ്.
വില്യമിന്റെ നക്ഷത്രക്കൂട്ടത്തിലെ ചന്ദ്രനും കര്‍ക്കിടകം രാശിയിലായതുകൊണ്ടുതന്നെ മാനസികമായി നല്ല നിലയാണ് വില്യമിന്. തുലാംരാശിയില്‍ മൂന്ന നക്ഷത്രങ്ങള്‍ നില്‍ക്കുന്നതിനാല്‍ ഏതുകടുത്ത സ്ഥിതിയെയും അനായാസം കൈകാര്യം ചെയ്യാന്‍ വില്യമിന് കഴിഞ്ഞേക്കും. ധനുരാശി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വില്യം സാഹസികപ്രയനായിരിക്കുമെന്നും സൂചനയുണ്ട്.
വീനസിന്റെ സ്വാധീനം വില്യമിന് കരുത്തു പകരുമെന്നും രാജകുടുംബങ്ങള്‍ക്ക് കെയ്റ്റുമായി വല്ല എതിര്‍പ്പുമുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുമെന്നും സൂചനയുണ്ട്. മിഥുനം രാശിയില്‍ ബുധന്റെ സ്വാധീനമുള്ളതിനാല്‍ കെയ്റ്റിനോട് എന്ത് പറയാനുണ്ടെങ്കിലും അതില്‍ നിന്നും വില്യമിനെ തടയാനാകില്ലെന്നും പ്രവചനമുണ്ട്.
എന്നാല്‍ കെയ്റ്റിന്റെ ജന്‍മനക്ഷത്രത്തെക്കുറിച്ചുള്ള രേഖകള്‍ വ്യക്തമല്ലാത്തതിനാല്‍ പ്രവചനം കൃത്യമായേക്കില്ല. കാപ്രികോണ്‍ സണ്‍ രാശിയുള്ളതിനാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും വെല്ലുവിളികള്‍ അതിജീവിക്കാനും കെയ്റ്റിന് കഴിയുമെന്നാണ് കരുതുന്നത്. ബുധനും വീനസും ഒരുമിച്ചെത്തുന്നതിനാല്‍ എല്ലാ കാര്യങ്ങളും കെയ്റ്റിന്റെ വഴിയേ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.