മിഡ് ലാണ്ട്സിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു മലയാളി സംഘടന എങ്ങിനെ പ്രവര്‍ത്തിക്കണം എന്നു തിരിച്ചറിഞ്ഞ വര്‍ഷങ്ങള്‍ ആയിരുന്നു കടന്നു പോയത്.സംഘടന എന്തെന്നും പ്രവര്‍ത്തനം എങ്ങിനെയിരിക്കണമെന്നും അംഗങ്ങളെ കാണിച്ച് കൊടുത്ത മലയാളി സംഘടനയാണ് മിഡ് ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന് (MIKCA ).സംഘടനയുടെ ഇക്കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച് കൊണ്ട് നേട്ടങ്ങളുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍ നേതൃത്വം നല്കിയ ഭരണസമിതി ഇന്ന് സ്ഥാനമൊഴിയുകയാണ് .പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ ഇന്ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തില്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും.
2008 ഒക്ടോബര്‍ മാസത്തിലാണ് ഈ ഭരണസമിതി അധികാരത്തിലേറിയത്.തുടര്‍ന്നിതു വരെ സംഘാടന മികവിന്റെയും പ്രതിഭാ സമ്പന്നതയുടെയും കലാ കായിക രംഗത്തെ മികവിന്റെയും അര്‍പ്പണബോധത്തിന്റെയും ഉദാത്ത മാതൃകയാവാന്‍ മൈക്കയുടെ നേതൃത്വത്തിന് കഴിഞ്ഞുവെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. സംഘടനയുടെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും കര്‍മനിരതമായ ഭരണസമിതി എന്ന ഖ്യാതി നേടിയെടുക്കാന്‍ കഴിഞ്ഞത് നേതൃത്വത്തിന്റെ നിശ്ചയദാര്ട്യവും ഏകോപിച്ചുള്ള പ്രവര്‍ത്തന ശൈലിയും കൊണ്ടാണ്.രണ്ടര വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പടിയിറങ്ങുമ്പോള്‍ ഭരണസമിതി അംഗങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഏറെയാണ് .
സംഘടനയ്ക്ക് സ്വന്തമായി വെബ്സൈറ്റ് ,ആദ്യമായി കൌണ്‍സില്‍ നിന്നും ധനസഹായം,ക്ളാസിക്കല്‍ ഡാന്‍സ് പരിശീലനം,മലയാളം ഭാഷ പഠനം,യൂറോപ്യന്‍ ടൂര്‍,വാര്‍ഷിക ടൂറുകള്‍,വിവിധ ആഘോഷങ്ങള്‍ ,ലോക്കല്‍ കൌന്സിലുകളിലെ പ്രകടനങ്ങള്‍,അംഗങ്ങള്‍ക്കായി കലാ കായിക മത്സരങ്ങള്‍ ,സമീപ പ്രദേശങ്ങളിലെ കൂടുതല്‍ ആളുകളെ സംഘടനയില്‍ ചേര്‍ക്കല്‍ തുടങ്ങിയവ ഈ ഭരണസമിതിയുടെ കാലത്തെ പ്രവര്ത്തനനേട്ടങ്ങളില് ചിലത് മാത്രമാണ്.നേട്ടങ്ങളുടെ വിജയഗാഥ പൂര്‍ത്തിയാക്കി സെബാസ്റ്റ്യനും ടീമും പടിയിറങ്ങുമ്പോള്‍ അവരൊരുക്കിയ കര്‍മവഴികള്‍ പിന്തുടരാന് അനുയോജ്യരായ പിന്‍ഗാമികളെ തിരഞ്ഞെടുക്കാന്‍ ഇന്ന് ഒത്തു ചേരുകയാണ് മൈക്ക അംഗങ്ങള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല