റെഡിങ്ങിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച കെയ്റ്റ് ഇന്നലെ മുതല്‍ ഡച്ചസ് ഓഫ് കേംബ്രിഡ്ജ് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.തികച്ചും സാധാരണക്കാരിയില്‍ നിന്നും രാജകുടുംബാംഗമായി ഉയര്‍ന്ന കെയ്റ്റിന്റെ ജീവിത വഴിയിലൂടെ…
മിക്കൈല്‍-കരോള്‍ ദമ്പതിമാരുടെ മൂത്തപുത്രിയായ 1982 ജനുവരി ഒമ്പതിന് ബര്‍ക്ക്‌ഷൈറിനടുത്തുള്ള റെഡിങ്ങിലാണ് കാതറിന്‍ എലിസബത്ത് മിഡില്‍ടണ്‍ ജനിച്ചത്. കാതറിന് പിപ്പയെന്ന അനുജത്തിയും ജെയിംസ് എന്ന അനുജനുമുണ്ട് . കെയ്റ്റിന് രണ്ടുവയസുള്ളപ്പോഴാണ് അവളുടെ അച്ഛന് ബ്രിട്ടീഷ് എയര്‍വൈസില്‍ ജോലി ലഭിച്ചത്. ഇതേ തുടര്‍ന്ന് മിക്കൈലും കുടുംബവും ജോര്‍ദാനിലെ അമാനിലേക്ക് കുടിയേറി. രണ്ടുവര്‍ഷക്കാലം അവര്‍ അവിടെ ജിവിച്ചു. കെയ്റ്റ് നഴ്‌സറി ക്ലാസ് പൂര്‍ത്തിയാക്കിയത് അവിടെ വച്ചാണ്.
രണ്ടുവര്‍ഷത്തിനുശേഷം ഇവര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവന്നു. സ്‌പോര്‍ട്‌സിനോട് വളരെയേറെ താല്‍പര്യം പ്രകടിപ്പിച്ച കുട്ടിയായിരുന്നു കെയ്റ്റ്. മാര്‍ബറോകോളേജില്‍ പഠിക്കുന്ന കാലത്ത് ടെന്നിസ്, ഹോക്കി, നെറ്റ് ബോള്‍, ബാറ്റ്മിന്റണ്‍ കളികളില്‍ സജീവമാകുകയും ഹൈജംബില്‍ സ്‌ക്കൂള്‍ റെക്കോര്‍ഡ് നേടുകയും ചെയ്തു. ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗില്‍ നിന്നും സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.
അഭിനയമായിരുന്നു കെയ്്റ്റ് ശോഭിച്ച മറ്റൊരു മേഖല. സെന്റ് ആന്‍ഡ്യൂ പ്രബ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ മൈ ഫെയര്‍ ലേഡി എന്ന നാടകത്തില്‍ ലിസ ഡൂലിറ്റിലിനെ അവതരിപ്പിച്ച് കെയ്റ്റ് ശ്രദ്ധ നേടുകയുണ്ടായി. യൂണിവേഴ്‌സിറ്റിയിലെ അവസാനം വര്‍ഷം വരെ അഭിനയം തുടര്‍ന്നു.
ഇതിനിടയില്‍ ഒരു വര്‍ഷം ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫ്‌ളോറിന്‍സില്‍ പഠിക്കുകയും ചിലിയില്‍ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.ഇതിന് ഒരാഴ്ചമുമ്പാണ് വില്യം രാജകുമാരന്‍ അവിടെവിട്ട് പോന്നത്.
സെന്റ് ആന്‍ഡ്യൂസിലെ യൂണിവേഴ്‌സിറ്റി ലൈഫ് കെയ്റ്റ് മറ്റുകുട്ടികളോടൊപ്പം ചേര്‍ന്ന് ഉഴപ്പി. ഇതിനിടെയാണ് കെയ്റ്റ് വില്യം രാജകുമാരന്റെ കണ്ണില്‍പ്പെടുന്നതും പ്രണയത്തിലാവുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല