ലണ്ടന്‍: എന്‍.എച്ച്.എസിലെ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ റോയല്‍ വെഡിംങ്ങിനെ ഉപയോഗിക്കുകയാണെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ഹീലി. നേരത്തെ തീരമാനിച്ചതിനേക്കാള്‍ അധികം ലാഭം ആശുപത്രികള്‍ ഉണ്ടാക്കണമെന്ന പ്രഖ്യാപനം നടത്തിയ സമയത്തെ ചോദ്യം ചെയ്താണ് അദ്ദേഹം ഈ ആരോപണം ഉയര്‍ത്തിയത്.
ബ്രിട്ടനിലെ മുന്‍നിര ആശുപത്രികളെല്ലാം വര്‍ഷത്തില്‍ 7%അധികലാഭം ഉണ്ടാക്കണമെന്ന് മോണിറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോയല്‍ വെഡിംങ്ങിനിടയില്‍ മോണിറ്റര്‍ ഈ പ്രഖ്യാപനം നടത്തിയത് തീരുമാനത്തിന് അത്ര ജനശ്രദ്ധ ലഭിക്കരുതെന്ന ഉദ്ദേശത്തിലാണെന്നും ഹീലി കുറ്റപ്പെടുത്തി.
എന്‍.എച്ച്.എസ് പുനക്രമീകരിക്കും, കൂടുതല്‍ ഫണ്ടുകള്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ ആശുപത്രികള്‍ ദുരിതത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വിവാദമായ എന്‍.എച്ച്.എസ് വന്‍ചിലവ് വരുന്നതും, അപകടം പിടിച്ചതുമായ ഈ പരിഷ്‌കാരങ്ങള്‍ക്ക് തടയിടണം. എന്‍.എച്ച്.എസിനെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ടോറികളുടെ കാലത്ത് എന്‍.എച്ച്.എസ് വീണ്ടും പിന്നോട്ട് പോകുന്ന കാഴ്ചയാണ് രോഗികള്‍ കാണുന്നത്. ഹീലി കുറ്റപ്പെടുത്തി.
എന്‍.എച്ച്.എസ് ബജറ്റില്‍ 2015 ആകുമ്പോഴേക്കും ലാഭമുണ്ടാക്കണമെന്നാണ് ലേബറിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതി. നേരത്തെ തീരുമാനിച്ചതിന്റെ 50% അധികം ലാഭം ഉണ്ടാക്കണമെന്നാണ് മോണിറ്റര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോയല്‍ വെഡിംങ്ങിന്റെ തലേദിവസമാണ് ഈ പ്രഖ്യാപനം പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല