ഗദ്ദാഫിയുടെ കീഴിലുള്ള ലിബയന്‍ സൈനികര്‍ക്കു ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര വിതരണം ചെയ്യുന്നതായി ആരോപണം. വിമത മേഖലയില്‍ കൂട്ടബലാത്സംഗത്തിനു സൈനികരെ പ്രേരിപ്പിക്കുന്നതിനാണു ഗദ്ദാഫി സൈന്യത്തിന് ഉത്തേജകമരുന്നു വിതരണം ചെയ്യാന്‍ ഉത്തരവിട്ടതത്രേ.
ലിബിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി സൂസന് റൈസാണ് ഇക്കാര്യം ഉന്നയിച്ചതെന്നു യോഗത്തില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ വെളിപ്പെടുത്തി. ഗദ്ദാഫിയുടെ സേന കുട്ടികളെയും ലക്ഷ്യംവെയ്ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഗദ്ദാഫി സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ബ്രിട്ടീഷ് ദിനപത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനങ്ങളെ ഗദ്ദാഫി സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപെടുത്താന്‍ അനുവദിക്കുന്ന രക്ഷാസമിതി പ്രമേയം കൃത്യമായ രീതിയില്‍ നടപ്പാക്കണമെന്നു യോഗത്തില്‍ റഷ്യ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല