മിഡ് ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന് (MIKCA ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഇന്നലെ വൈകിട്ട് പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുയോഗമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തത്.യുവത്വത്തിന്റെ ഊര്‍ജസ്വലതയും പരിചയസമ്പത്തും ഒത്തിണങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആയിരിക്കും സംഘടനയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.
നേട്ടങ്ങളുടെ പടവുകള്‍ ഏറെ താണ്ടിയ പഴയ ഭരണസമിതിയുടെ പാത പിന്തുടരാന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവര് താഴെപ്പറയുന്നവരാണ്.
ബിജു എബ്രഹാം – പ്രസിഡന്റ്
ടാന്‍സി സൈബിന് പാലാട്ടി – വൈസ് പ്രസിഡന്റ്
ഷിബു പോള്‍ _ സെക്രട്ടറി
മാത്യു മുളയിങ്കല്‍ – ജോയിന്റ് സെക്രട്ടറി
സാബു ജോസഫ് – ട്രഷറര്‍
കമ്മിറ്റി അംഗങ്ങള്‍
ബിനോയ് ജോസഫ്
ജേക്കബ് പുന്നൂസ്
റാണി തോമസ്
സന്തോഷ് തോമസ്
ഷൈനു തോമസ്
ബിനു മാത്യു
സിന്ധു ദാസ്
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍ പുതിയ കമ്മിറ്റിക്ക് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു. തുടര്‍ന്നും സഹകരണങ്ങള്‍ വാഗ്ദാനം ചെയ്ത അദ്ദേഹം കഴിഞ്ഞ രണ്ടര വര്‍ഷത്തെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും അസോസിയേഷന് അംഗങ്ങള്‍ക്കും നന്ദി പ്രകടിപ്പിച്ചു.അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതിനു ശേഷം സ്ഥാനമൊഴിയുന്ന സെബാസ്റ്റ്യനെയും കമ്മിറ്റിയിലെ മറ്റംഗങ്ങളെയും ജനറല്‍ ബോഡി ഒന്നടങ്കം മുക്തകണ്ഠം പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല