ട്രിപ്പോളി: സന്ധി സംഭാഷണങ്ങള്‍ക്ക് താന്‍ തയ്യാറാണെന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി തന്റെ രഹസ്യ ടെലിവിഷന്‍ സംഭാഷണത്തില്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ലിബിയന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കുനേരെ സഖ്യസേന നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നാണ് ഗദ്ദാഫിയുടെ ടെലിവിഷന്‍ സംഭാഷണം.
‘സമാധാനത്തിന്റെ വാതില്‍ തുറന്നുകിടക്കുകയാണ്. ലിബിയ വെടിനിര്‍ത്തലിനു തയ്യാണ്. പക്ഷെ അത് ഏകപക്ഷീയമായ കാര്യമല്ല.’ഗദ്ദാഫി പറഞ്ഞു. ലിബിയയില്‍ സഖ്യസേന അക്രമണം തുടങ്ങിയതിനുശേഷം ആദ്യമായാണ് ഗദ്ദാഫി സന്ധിസംഭാഷണത്തിനു തയ്യാറാകുന്നത്.
80 മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തില്‍ തനിക്കെതിരെ സമരം നടത്തുന്നവരെ മാത്രമല്ല അമേരിക്കയടക്കമുള്ള രാജ്യങ്ങളെയും സന്ധിസംഭാഷണത്തിനായി അദ്ദേഹം ക്ഷണിച്ചു. സഖ്യസേനയുടെ ഇന്നത്തെ ബോംബിങ്ങിന്റെ ലക്ഷ്യം ഗദ്ദാഫിയായിരുന്നുവെന്ന് ലിബിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സഖ്യസേന 40 വര്‍ഷം ബോംബ് വര്‍ഷിച്ചാലും ലിബിയ കീഴടങ്ങില്ലെന്ന് ഗദ്ദാഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല