മിഡ്ലാന്ഡ്ഡ്സ് കേരള കള്‍ചറല്‍ അസ്സോസിയേഷന് (മൈക്ക) യുക്മയില്‍ ചേരുന്നു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളികൂട്ടായ്മയായ മൈക്കയുടെ വെള്ളിയാഴ്ച ചേര്‍ന്ന പൊതുയോഗമാണ് യുക്മയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.പ്രവാസി മലയാളികള്‍ക്ക് തണലായി ഒരു ദേശീയ സംഘടന അനിവാര്യമാണെന്ന
വിലയിരുത്തിയ പൊതുയോഗം ഐക്യകണേ്ഠ്യന യുക്മയില്‍ ചേരുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
സംഘടനയിലെ അംഗങ്ങള്‍ക്ക് പ്രാദേശിക മികവിനുള്ള അംഗീകാരത്തിനു പുറമെ ദേശീയതലത്തിലും അവസരങ്ങളൊരുക്കുവാനും യുക്മയിലെ അംഗത്വം ഉതകുമെന്ന് പൊതുയോഗം വിലയിരുത്തി. യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായി ബഹുദൂരം പിന്നിട്ട യുക്മക്ക് കരുത്തുപകരുന്നതാണ് മൈക്കയുടെ യുക്മയില്‍ ചേരുന്നതിനുള്ള തീരുമാനമെന്ന് യുക്മയുടെ ദേശീയ നിര്‍വാഹക സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറിയും യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് കോഓര്‍ഡിനേറ്ററുമായ മാമ്മന്‍ ഫിലിപ് അഭിപ്രായപ്പെട്ടു.
വാല്‍സാള്‍ , ഡട്ലി, സാന്‍ഡ്വെല്‍ വോള്വെര്ഹാമ്പ്റ്റണ് എന്നീ പ്രദേശങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ മൈക്ക വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ കരുത്തുറ്റ മലയാളി അസ്സോസിയേഷനാണ്. വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും മലയാളി കമ്മ്യൂണിറ്റിയുടെ ഉന്നമനത്തെ മാത്രം ലാക്കാക്കി ഡാന്‍സ് ക്ലാസ്സ്, മലയാളം ക്ലാസ്, വിവിധ കള്‍ച്ചറല്‍ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ മൈക്കയെ യുക്മയില്‍ അംഗമായിച്ചേര്ത്തത് മാമ്മന്‍ ഫിലിപ്പിന്റെ
തീവ്ര പരിശ്രമമാണ്. 2010 നവംബറിലെ മൈക്കയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത് യുക്മയുടെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ച അദ്ദേഹം 2011 ഏപ്രില്‍ 29ന് ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് മൈക്ക യുക്മയില്‍ ചേരുന്നതിനുള്ള പൊതുയോഗത്തിന്റെ പൂര്‍ണ സമ്മതം വാങ്ങുകയായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി നിലവിലുള്ള ഈ മലയാളിക്കൂട്ടായ്മയുടെ പുതിയസാരഥികളായി ബിജു ഏബ്രഹാം (പ്രസിഡന്റ്), ഷിബു പോള്‍ (സെക്രട്ടറി) സാബു ജോസഫ് (ട്രഷറര്‍) എന്നിവരടങ്ങുന്ന നേതൃത്വനിരയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെബാസ്റ്റ്യന്‍ മുതുപാറക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷം മൈക്കയെ നയിച്ച ഭരണസമിതിയുടെപ്രവര്ത്തനമികവിനെ ശ്ലാഘിക്കുവാനും പൊതുയോഗം മറന്നില്ല. യുക്മ കൂട്ടായ്മയിലേക്ക് മൈക്കയെയും അവരുടെ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നതായും അവര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായും യുക്മ
പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ പറഞ്ഞു. സംഘടിക്കുന്നതിലൂടെ നമ്മള് ശക്തരാകുകയാണെന്നും ഏകത്വത്തിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നു മാറി സംഘടിക്കുന്നതിലെ സുരക്ഷിതാവസ്ഥയിലേക്കുള്ള കാല് വയ്പ്പാണ് മൈക്ക നടത്തിയിരിക്കുന്നതെന്ന് യുക്മ ദേശീയ നിര്വാഹകസമിതിക്കുവേണ്ടി ജെനറല്‍ സെക്രട്ടറി ബാലസജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല