ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഗദ്ദാഫിയുടെ മകന്‍ (29) കൊല്ലപ്പെട്ടു. നാറ്റോസേന നടത്തിയ വ്യോമാക്രമണത്തിലാണ് കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ മകനും മൂന്നു പേരക്കുട്ടികളും കൊല്ലപ്പെട്ടത്. ലിബിയന്‍ സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗദ്ദാഫിയുടെ ആറാമത്തെ പുത്രന്‍ സെയ്ഫ് അല്‍ അറബും പേരക്കുട്ടികളുമാണ് മരിച്ചത്. ജര്‍മനിയില്‍ പഠനം പൂര്‍ത്തിയാക്കി ഈയിടെയാണ് അറബ് ലിബിയിയില്‍ തിരിച്ചെത്തിയത്. നാറ്റോയുടെ ആക്രമണത്തില്‍ നിന്നു ഗദ്ദാഫിയും ഭാര്യയും രക്ഷപെട്ടതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ആക്രമണസമയത്ത് ഗദ്ദാഫിക്കും ഭാര്യയ്ക്കുമൊപ്പം സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. ഗദ്ദാഫിയെ വധിക്കാനുള്ള നാറ്റോയുടെ നേരിട്ടുള്ള ശ്രമമാണ് നടന്നതെന്ന് ലിബിയന്‍ വക്താവ് പറഞ്ഞു.
നാറ്റോസേന ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ വസതിക്കു നേരെയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നാറ്റോ യുദ്ധ വിമാനങ്ങള്‍ വര്‍ഷിച്ച ഒരു ബോംബ് ഇവിടെ പൊട്ടാതെ കിടപ്പുണ്ടെന്നും ചില മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്തു.
വ്യോമാക്രമണം നിര്‍ത്തിയാല്‍ ലിബിയയില്‍ വെടിനിര്‍ത്തലിനു തയ്യാറാണെന്നും ചര്‍ച്ചക്കു സന്നദ്ധമാണെന്നും കഴിഞ്ഞ ദിവസം ഗദ്ദാഫി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല