1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011

ഓണ്‍ലൈനിലൂടെ റീട്ടെയ്‌ലിംഗ് കച്ചവടം നടത്തുന്നവര്‍ക്ക് നിയന്ത്രണവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ഇത്തരത്തിലുള്ള കച്ചവടത്തിനും അതുവഴി ലഭിക്കുന്ന ലാഭത്തിനും കടുത്ത ഫീസേര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

യൂറോപ്പിലെ ഏതു രാജ്യത്ത് നിന്നും വാങ്ങുന്ന സാധനങ്ങള്‍ യൂറോപ്പില്‍ എവിടെയും തിരികെ കൊടുക്കാന്‍ ഉപഭോക്താവിനെ അനുവദിക്കുന്നതാണ് പുതിയ പരിഷ്ക്കാരങ്ങളില്‍ ഒന്ന്. പുതിയ നീക്കംമൂലം ഡെലിവറി ചാര്‍ജ്ജായി 8.9 ബില്യണ്‍ പൗണ്ട് കമ്പനികള്‍ ചിലവാക്കേണ്ടി വരും . 2013 മുതല്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഡയറക്റ്റിവില്‍ ഭേദഗതി വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇന്റേണല്‍ മാര്‍ക്കറ്റ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മറ്റിയാണ് നിര്‍ണായകമായ ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ നിയന്ത്രണം ചെറുകിട മീഡിയം ഇന്റര്‍നെറ്റ് ബിസിനസുകാരെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ ഈ-ബേ, ആമസോണ്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ബിസിനസ് നടത്തുന്നവരെയും നിയന്ത്രണം കാര്യമായി ബാധിക്കും. 27 യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ക്കും ഏകീകൃത കോഡ് കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ളതാണ് പുതിയ തീരുമാനം. പുതിയ നിയന്ത്രണം വരുന്നതോടെ ഓരോ രാഷ്ട്രത്തിലും പ്രത്യേകം പ്രത്യേകം നിയമങ്ങള്‍ എന്ന സ്ഥിതി ഇല്ലാതാകും

. എന്നാല്‍ നെറ്റിലൂടെ ബിസിനസ് നടത്തുന്ന ചെറുകിട ആളുകളെയാണ് പ്രശ്‌നം കാര്യമായി ബാധിച്ചിരിക്കുന്നത്. എഫ്.പി.ബി ചീഫ് എക്‌സിക്യൂട്ടിവ് ഫില്‍ ഓര്‍ഫോര്‍ഡും ഇതേ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ-ബേ ഭേദഗതികള്‍ക്ക് അനുകൂലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.