ലിവര്‍പൂള്‍: താമരശേരി രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് ലിവര്‍പൂള്‍ കേരള കാത്തലിക് കമ്മ്യൂണിറ്റി ഉജ്ജ്വല വരവേല്‍പ്പ് നല്കി. ലിവര്‍പൂള്‍ അതിരൂപതാ ചാപഌന്‍ ഫാ.ബാബു അപ്പാടന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
മാര്‍ത്തോമാ ശ്ലീഹയില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസം കാത്തുപരിപാലിക്കാനും അനശ്വരത വിളയുന്ന ആത്മീയതയില്‍ വളരുവാനും പിതാവ് വിശ്വാസിമക്കളെ ഓര്‍മ്മിപ്പിച്ചു.
വിശുദ്ധവാര ശുശ്രൂഷകളുടെ നാന്ദി കുറിച്ച് കൊണ്ട് മാര്‍ റെമിജിയോസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സ്റ്റര്‍ രൂപതയുടെ ചാപ്ലിനും പിതാവിന്റെ യു.കെ സന്ദര്‍ശന കോര്‍ഡിനേറ്ററുമായ റവ.ഡോ.മാത്യു ചൂരപ്പോയ്കയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ലിവര്‍പൂള്‍ സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയത്തിലായിരുന്നു ബലിവേദി. പിതാവ് കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ നവ പള്ളി കമ്മറ്റി അംഗങ്ങളെ കത്തിച്ച തിരികള്‍ നല്കി. ശ്ലൈഹീകമായ ആശീര്‍വ്വാദത്താല്‍ പുതിയ ഉത്തരവാദിത്വത്തില്‍ നിയോഗിച്ചു. ദൈവശുശ്രൂഷകള്ക്ക് ഭാരമേല്പ്പിക്കപ്പെട്ട അംഗങ്ങളോട് ദൈവനിയോഗമായി ഈ ഉത്തരവാദിത്വം മനസിലാക്കി സേവനമനുഷ്ഠിക്കാന്‍ ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല