മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ ശനിയാഴ്ച്ച നടക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ ഉച്ചതിരിഞ്ഞ് രണ്ടിന് ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഫാ.എബ്രഹാം കണ്ടത്തിന്‍കര സി.എം.ഐ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. ഈയവസരത്തില്‍ കെ.സി.ഐ.എമ്മിന്റെ പ്രഥമ സുവനിയറായ ‘ മൈനോഹ 2011’ പ്രകാശനവും നടക്കും. എം.സി.വൈ.എം യുവ പ്രതിഭകള്‍ അണിനിരക്കുന്ന കലാസന്ധ്യ പരിപാടികള്‍ക്ക് മികവേകും. ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല