ഏറെ വിവാദമായ എന്‍.എച്ച്.എസ് പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ലിസണിംഗ് പാനലില്‍ നേഴ്‌സുമാര്‍ക്ക് പ്രാതിനിധ്യം കുറവ്. ആരോഗ്യ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലേ രൂപീകരിച്ച 50 ആളുകളുടെ പാനലില്‍ ഒരാള്‍ മാത്രമാണ് നേഴ്‌സായിട്ടുള്ളത്.
പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഞ്ച് ജി.പികളുടേയും മേധാവികള്‍ ലാന്‍സ്ലേയുടെ നടപടികളെ പിന്തുണച്ചിട്ടുണ്ട്. റോയല്‍ കോളേജ് ഓഫ് ജി.പിയുടെ മുന്‍ പ്രസിഡന്റ് പ്രൊഫ.സ്റ്റീഫ് ഫീല്‍ഡും ഇക്കൂട്ടത്തില്‍പ്പെടുന്നു. നേരത്തേ ലാന്‍സ്ലേയുടെ നിര്‍ദ്ദേശത്തെ നേഴ്‌സുമാരുടെ ഫോറം അവിശ്വാസപ്രമേയത്തിലൂടെ തള്ളിയിരുന്നു. എന്നാല്‍ പുതിയ പാനലിലനെതിരേയും പാരാതി ഉയര്‍ന്നിട്ടുണ്ട്.
ലാന്‍സ്ലേയെ അനുകൂലിക്കുന്ന പുരുഷന്‍മാരെയും സ്ത്രീകളെയും പാനലില്‍ തിരുകിക്കയറ്റിയെന്നാണ് പ്രധാന ആരോപണം. കൂടാതെ പ്രാക്ടീസ് ചെയ്യുന്ന ഒരു നേഴ്‌സ് മാത്രമാണ് പാനലില്‍ ഇടം നേടിയത്. ഇമ്പീരിയില്‍ കോളേജ് ഓഫ് ഹെല്‍ത്ത്‌കെയര്‍ ട്രസ്റ്റിലെ ക്ലെയര്‍ ലിയണ്‍ ആണ് പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ അവര്‍ ഏതുതരത്തിലുള്ള നിലപാടാണ് സ്വീകരിക്കു എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.
ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ മാത്രമാണ് ഡേവിഡ് കാമറൂണും ലാന്‍സ്ലേയും തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെടുത്തിയത്. ജി.പികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എല്ലാവരുടേയും നിര്‍ദ്ദേശങ്ങള്‍ തേടാന്‍ പാനല്‍ രൂപീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല