യു.കെയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി കാണാതായ നേപ്പാളില്‍ നിന്നുള്ള ഗായകസംഘത്തെ കണ്ടെത്തി. ഏറെ ദിവസം നീണ്ടുനിന്ന ആശങ്കകള്ക്കുശേഷം വെംബ്ലിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷമായിരുന്നു പത്തംഗ ഗായകസംഘത്തെ കാണാതായത്. ഇവരെ സ്വീകരിക്കാന്‍ ചെന്ന ആളുകള്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കണ്ടെത്തിയത്. തങ്ങള്‍ക്ക് വഴിതെറ്റിയെന്നും അലഞ്ഞുതിരിയുകയായിരുന്നുവെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.
സംഘാംഗങ്ങളെ കാണാതായത് ആഘോഷക്കമ്മറ്റിക്കാര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. തങ്ങളുടെ പരിപാടികള്‍ പുനക്രമീകരിക്കേണ്ടി വരുമെന്നുപോലും അവര്‍ ഭയന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച സംഘാംഗങ്ങളിലൊരാള്‍ സംഘാടകരെ ഫോണ്‍ ചെയ്യുകയായിരുന്നു. തങ്ങള്‍ക്ക് വഴിതെറ്റിയെന്നും അലഞ്ഞുതിരിയുകയാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.
വിമാനത്താവളത്തിലെത്തിയ സംഘത്തിന് വഴിതെറ്റിയെന്നും മറ്റാരുടെയോ വീട്ടിലെത്തിപ്പെടുകയായിരുന്നുവെന്നും സംഘാടകനായ ഡേവിഡ് പീറ്റേര്‍സ് പറഞ്ഞു. നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ പരിപാടികള്‍ നടന്നുവെന്നും മികച്ച പരിപാടിയാണ് സംഘം അവതരിപ്പിച്ചതെന്നും പീറ്റര്‍ വ്യക്തമാക്കി. ഇനിയും വഴിതെറ്റിപ്പോകാതെ ആഘോഷം കഴിയുന്നവരെ സംഘം തങ്ങളോടൊപ്പമുണ്ടാകുമെന്ന് പീറ്റര്‍ വിശ്വാസം പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല