1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011

ലണ്ടന്‍: ചികിത്സാ രംഗത്ത് സ്വാധീനമുറപ്പിച്ച ആയുര്‍വേദ ഉല്‍പന്നങ്ങള്‍ യൂറോപ്പ്  നിരോധിക്കുന്നു. ഇംഗ്ലിഷ് മരുന്നുകള്‍ മാത്രം ഉപയോഗിച്ചിരുന്ന ഇവരുടെ ഇടയിലേക്ക് ഒരാശ്വാസം എന്ന നിലക്കാണ് ആയുര്‍വേദ ഉല്‍പന്നങ്ങള്‍ രംഗപ്രവേശം ചെയ്തത്. ഇതിനൊരു തിരിച്ചടിയെന്നോണമാണ് സര്‍ക്കാരിന്റെ വിലക്ക് തീരുമാനം.

വര്‍ഷംതോറും ആയുര്‍വേദപരിശീലകരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ആയുര്‍വേദ കോഴ്‌സുകളും ഡിഗ്രികളും ഇവിടെയുണ്ട്. ഏകദേശം 600 ഓളം ക്ലിനിക്കുകളും പരിശീലകരും യു.കെയിലുണ്ട്. 9 വര്‍ഷം പിന്നിടുമ്പോള് 9000 ആളുകളാണ് ലിസ്റ്റിലുള്ളത്ആയുസ്പാ ആയുര്‍വേദിക് സെന്റര്‍ ഡയറക്ടര്‍ മുനീത് ഡോലി പറയുന്നു.

നിരോധനം നടപ്പില്‍വരുന്നതിനുമുമ്പ് നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റു തീര്‍ക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിരോധിക്കപ്പെട്ടുവെങ്കിലും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പാരമ്പര്യചികില്‍സയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രതിക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പാരമ്പര്യ ചികില്‍സ നിരോധിക്കപ്പെടുന്നത് നൂറോളംവരുന്ന പരിശീലകരെയും ആയിരക്കണക്കിനു രോഗികളെയും നന്നായി ബാധിക്കും. നിയമത്തില്‍ വരാനിരിക്കുന്ന ഭേദഗതിയാണ് ഏകപ്രതീക്ഷയെങ്കിലും ഇക്കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.