എമിറേറ്റ്സ് സ്റ്റേഡിയം: കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആര്‍സനല്‍ പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ആര്‍സനല്‍ ജയിച്ചത്.
ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍നേടാനായില്ല. എന്നാല്‍ രണ്ടാംപകുതിയിലായിരുന്നു ആര്സണ് റാംസെ ആര്‍സനലിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കുടുതല്‍ കടുപ്പമാകാന്‍ സാധ്യതയേറി.
73 പോയിന്റോടെ യുണൈറ്റഡ് തന്നെയാണ് ഒന്നാംസ്ഥാനത്ത്. എന്നാല്‍ കഴിഞ്ഞദിവസത്തെ വിജയം ആര്‍സനലിനെ മൂന്നാം സ്ഥാനത്തുകൊണ്ടെത്തിച്ചു. 70 പോയിന്റുള്ള ചെല്‍സി രണ്ടാംസ്ഥാനത്തും 62 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി നാലാംസ്ഥാനത്തുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല