ബിപാഷയും ജോണുമായുള്ള പ്രണയം മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. അതുപോലെ അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞപ്പോഴും മാധ്യമങ്ങള്‍ വിട്ടില്ല. എന്നാല്‍ ഇതെല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നും തന്നെ ഇതൊന്നും ബാധിക്കില്ലെന്നുമുള്ള നിലപാടിലാണ് ഈ താരസുന്ദരി.
ഗോസിപ്പുകളും പ്രണയവിവാദങ്ങളും തങ്ങളുടെ ജോലിയില്‍ സാധാരണയാണെന്ന് താരം തിരിച്ചറിഞ്ഞിട്ടുണ്ട്. അവിഹിതമുണ്ടെന്ന വാര്‍ത്തകളും, ഗോസിപ്പുകളും എന്നെ ഒരു തരത്തിലും ബാധിക്കില്ല. ജനങ്ങള്‍ ഓരോന്ന് ഊഹിക്കുകയും അത് പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ബിപാഷ പറഞ്ഞു.
സിംഗുലാരിറ്റി എന്ന ചിത്രത്തില്‍ കൂടെയഭിനയിച്ച പ്രമുഖ അമേരിക്കന്‍ നടന് ജോഷ് ഹാര്‍നെറ്റും ബിപാഷയും പ്രണയത്തിലാണെന്ന പുതിയ ഗോസിപ്പാണ് നടിയെ ചൊടിപ്പിച്ചത്. ഇതെല്ലാം തന്റെ ജോലിയുടെ ഭാഗമാണെന്നും തനിക്കും ജോണിനും ഇത് മനസിലായിട്ടുണ്ടെന്നും നടി പ്രഖ്യാപിച്ചു.
പ്രണയബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ട്. എന്നാല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരും അത് കാര്യമാക്കാതിരുന്നാല്‍ ഒന്നും സംഭവിക്കില്ല. നടി പറയുന്നു.
ജിസം, മധോഷി, തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമച്ചഭിനയിച്ച ജോണ്‍ എബ്രിഹാമും ബിപാഷയുമായുള്ള പ്രണയബന്ധം കുറച്ചു മുമ്പാണ് തകര്‍ന്നത്. അതിനു ശേഷം താന്‍ തനിച്ചാണെന്ന് ട്വറ്ററിലൂടെ അറിയിച്ച നടി ജോഷുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ജോഷുമായി ബിപാഷ കാത്തുസൂക്ഷിക്കുന്ന സൗഹൃദം പ്രണയമാണെന്ന തരത്തിലാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ താനും ജോഷുമായി ഒരേ തൊഴില്‍ ചെയ്യുന്നവര്‍ എന്ന ബന്ധമേയുള്ളൂവെന്ന് ബിപാഷ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല