സിറിയക് ജോസഫ്
എന്‍. എം. സി. എ യുടെ “ഋതുരാഗം 2011” എന്ന പേരില്‍ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളും വാര്‍ഷിക പൊതുയോഗവും നോട്ടിംഗ്ഹാമിലെ ഹിന്ദു ടെമ്പിള്‍ ഹാളില്‍ വച്ച് വിപുലമായ പരിപാടികളോടെ മേയ് 1 ഞായറാഴ്ച നടത്തപെട്ടു.
ചെന്നെ റെസ്റ്റോറന്റ് തയ്യാറാക്കിയ സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടു കൂടി ആഘോഷപരിപാടികള്‍ ആരംഭിച്ചു.NMCA മുന്‍ സെക്രട്ടറി മനു സക്കറിയ സ്വാഗതം ആശംസിച്ചു.നോട്ടിംഗ്ഹാമിലെ സുപ്രസിദ്ധ സോളിസിറ്റര്‍ ഉഷ സൂദ് നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യു കെയിലെ നിയമത്തിലെ മാറ്റങ്ങളെക്കുറിച്ച് ശ്രീമതി ഉഷ ഊന്നിപ്പറഞ്ഞു .പ്രസിഡന്റ് സിറിയക് ജോസഫ് തന്റെ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ NMCA-യുടെ നേട്ടങ്ങള്‍ വിവരിച്ചു.സെക്രട്ടറി ജോണി തോമസ് 2010 -11 ലെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സിബി ജോര്‍ജ് കണക്കും അവതരിപ്പിച്ചു. NMCA രക്ഷാധികാരി വിജയകുമാര്‍ ആശംസയര്‍പ്പിച്ചു .
NMCA ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപിച്ച ഭരതനാട്യവും, ബോളിവുഡ് ഡാന്‍സും യുക്മ കലോത്സവത്തിലെ കലാതിലകം ജെനിറ്റ റോസ് തോമസ് അവതരിപിച്ച മോഹിനിയാട്ടവും, ഭരതനാട്യവും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.ട്യൂന്സ് ഓഫ് ലെസ്റ്റര്‍ ഗായകന്മാരായ ജൂബി, റെല്സ്മോന്, ഗായികയായ Dr. രോഹിണി യും ചേര്ന്നവതരിപിച്ച ഗാനമേള സദസിനെ ഇളക്കിമറിച്ചു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുട്ടികള്‍ക്ക് മലയാളം പഠിപ്പിക്കുന്ന അധ്യാപകനായ ജെയിന് സെബാസ്റ്റ്യന്‍ എക്സികുട്ടിവ് കമ്മിറ്റി ഉപഹാരം സമ്മാനിച്ചു. കാഴ്ച്ച മാഗസിന്റെ പ്രകാശന കര്‍മം സോളിസിറ്റര്‍ അഡ്വക്കേറ്റ്.ജോബി പുതുക്കുളങ്ങര നിര്‍വഹിച്ചു.പരിപാടികള്‍ക്ക് ജിം തോമസ് അവതരണ ഭംഗി നല്കി.
ജിമ്മി ജോസഫ് 2011-2012-ലെ ക്കുള്ള പുതിയ എക്സികുട്ടിവ് കമ്മിറ്റിയെ സദസിനു പരിചയപെടുത്തി. പുതിയ ഭാരവാഹികളെ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കും.യുക്മ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ യുക്മയില്‍ ചേരുന്നതിന്റെ നേട്ടങ്ങള്‍ വിവരിച്ചു.7 മണിയോടുകുടി പരിപാടിക്ക് തിരശീല വീണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല