മലയാളികളുടെ മനസില്‍ ഉല്‍സാഹത്തിന്റെയും ഉന്‍മേഷത്തിന്റേയും കണിക്കാഴ്ച്ചകളൊരുക്കി ഇതാ മറ്റൊരു വിഷുക്കാലം കൂടി. പരദേശികളായ നമുക്കിത് ഉല്‍സവസമൃദ്ധിയുടെ ധന്യമായ ഓര്‍മ്മ പുതുക്കലും ഇന്നലെകളുടെ പുണ്യനിറഞ്ഞ കൈനീട്ടവും.
ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും നഷ്ടപ്പെട്ട് മനുഷ്യന്‍ നിസ്സഹായനാകുമ്പോള്‍ ദൈവപുത്രന്റെ ഉയിര്‍ത്തെഴുന്നേല്‍പ് നമുക്ക് പ്രത്യാശയും സമാധാനവും വാഗ്ദാനം ചെയ്യുന്നു. വീണുപോകുന്ന മനുഷ്യരാശിക്ക് ഉയിര്‍പ്പിനുള്ള കരുത്തേകുന്നു ഈസ്റ്റര്‍.
ബേസിംഗ്‌സറ്റോക്ക് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍വിഷു ആഘോഷങ്ങളും അസ്സോസിയേഷന്റെ 4 മതു വാര്‍ഷികവും മെയ് 7 ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ വൈന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കുന്നു.
വൈവിധ്യമാര്‍ന്ന സമ്മാനങ്ങളും ആകര്‍ഷകമായ കലാപരിപാടികളുമായി ഈ വര്‍ഷത്തെ ഈസ്റ്റര്‍വിഷു ആഘോഷങ്ങള്‍ ബേസിംഗ്‌സ്‌റ്റോക്കിലെ മലയാളികള്‍ക്ക് നല്ലൊരു വിഷുക്കൈനീട്ടമാകുമെന്ന് വിശ്വസിക്കുന്നു.
സ്വര്‍ണ്ണനാണയം സമ്മാനം!!
ആഘോഷപരിപാടിയോടനുബന്ധിച്ച് നടത്തുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം ഒരു സ്വര്‍ണ്ണനാണയമാണ്. കൂടാതെ മറ്റ് 2 സമ്മാനങ്ങളും നല്‍കുന്നതാണ്. റാഫിള്‍ ടിക്കറ്റ് ഒന്നിന് 2.00 പൗണ്ട് ആയിരിക്കും.
സമയനിഷ്ട പാലിക്കുന്ന കുടുംബത്തിന് ഒരു സൗജന്യ സമ്മാനം!!
കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് രാവിലെ 10.20 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് നറുക്കിട്ട് സമ്മാനാര്‍ഹമായ ഒരു കുടുംബത്തെ തിരഞ്ഞെടുക്കുന്നു. ഈ ഭാഗ്യപരീക്ഷണത്തില്‍ അസ്സോസിയേഷന്‍ഭാരവാഹികളുടെ കുടുംബങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയുകയില്ല എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
സ്‌നേഹിതരേ, ഇതു നമ്മുടെ ഉത്സവദിനമാണ്. ഇതിന്റെ വിജയവും പരാജയവും നാം ഓരോരുത്തരുടെയും വിജയപരാജയങ്ങള്‍ ആയിരിക്കും. അതിനാല്‍ ഈ ദിനം ഒത്തുചേര്‍ന്ന് ഒരു വലിയ ആഘോഷമാക്കുവാന്‍ എല്ലാവരുടെയും വ്യക്തിപരമായ പങ്കാളിത്തം ക്ഷണിക്കുന്നതായി പ്രസിഡന്റ് സജീഷ് ടോം സെക്രട്ടറി ഷൈജു കെ ജോസഫ് എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല