ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സാധനത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ പണം തിരിച്ചുകൊടുക്കാന്‍ ക്രെഡിറ്റ്കാര്‍ഡ് കമ്പനികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് വിധി.
കണ്‍സ്യൂമര്‍ സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ഓംബുഡ്സമാന് സര്‍വ്വീസാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി മുതല്‍ ഗുണമേന്മയുള്ള സാധനം വാങ്ങാനും വാങ്ങിയ സാധനം കേടാണെങ്കില്‍ അതിന്റെ പണം തിരികെ ലഭിക്കാനും ഉപഭോകതാക്കള്‍ക്ക് സാധിക്കും.
ലാപ്ടോപ്,ടി.വി തുടങ്ങി ഏതുസാധാനം വാങ്ങിയാലും പുതിയ വിധിയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സാധന വില്‍പ്പന നിയമത്തിലെ വകുപ്പാണ് പണംതിരികെ ആവശ്യപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുക. അടുത്ത ആറു വര്‍ഷത്തേക്ക് ഇത്തരത്തില്‍ പണം തിരികെലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അധികാരമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഷോപ്പുകാര്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കുമെന്നത് വ്യക്തമല്ല.
ഏതെങ്കിലും സാധനം കേടുവന്നാല്‍ അത് ഉണ്ടാക്കിയവരോട് പറയാനായിരിക്കും പല ഷോപ്പുകാരും നിര്‍ദ്ദേശിക്കുക. ഇത്തരത്തിലൊരവസ്ഥ വന്നാല്‍ സ്വാഭാവികമായും ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കേണ്ടിവരും. പേരുവെളിപ്പെടുത്താത്ത ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതി തീര്പ്പുകല്പ്പിക്കുന്നതിനിടെയാണ് ഫിനാന്‍ഷ്യല്‍ ഓംബുഡ്സ്മാന് സര്‍വ്വീസ് സുപ്രധാനമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല