1.ഓയിലി ഫിഷ്
എണ്ണയുടെ തോത് അധികമടങ്ങിയ മല്‍സ്യോല്‍പ്പന്നങ്ങളാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ഒമേഗ 3യുടെ മികച്ച സ്രോതസ്സുകളാണ് ഓയിലി ഫിഷുകള്‍. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും കൂടുതല്‍ കാര്യക്ഷമമാക്കുകുയം ചെയ്യും.
2.ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും
തലച്ചോറിന്റെ പ്രവര്‍ത്തനം ഗ്ലൂക്കോസിനെ ആശ്രയിച്ചാണ്. മണിക്കൂറില്‍ അഞ്ച് ഗ്രാം ഗ്ലൂക്കോസാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നന്നായിരിക്കും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും അത് തലച്ചോറിലേക്ക് മാറ്റാനും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
3.വാഴപ്പഴങ്ങള്‍ കഴിക്കാം
മഗ്‌നീഷ്യം കൂടുതല്‍ അളവില്‍ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് തലച്ചോറിന് നല്ലതാണ്. വൈറ്റമിന്‍ ആ6 ന്റെ കലവറകൂടിയാണ് വാഴപ്പഴം. കോശങ്ങളില്‍ മഗ്‌നീഷ്യം എത്തിച്ചേരുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത് ഈ വിറ്റാമിനാണ്. അതുകൊണ്ടുതന്നെ വാഴപ്പഴങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
4.ഭക്ഷ്യയോഗ്യമായ മൃഗക്കരള്‍
മൃഗങ്ങളുടെ ഭക്ഷ്യയോഗ്യമാ കരള്‍ കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മൃഗങ്ങളുടെ ഭക്ഷ്യയോഗ്യമായ കരള്‍ ഉപയോഗിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും. ഇത്തരം കരളുകളില്‍ വിറ്റമിന്‍ ബിയുടെ അളവുമുണ്ട്.
5.ചുവന്ന പഴങ്ങള്‍
ഭക്ഷ്യയോഗ്യമായ എല്ലാ ചുവന്ന പഴങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നവയാണ്. വൈറ്റമിന്‍ സി അടങ്ങിയതുകൊണ്ടുതന്നെ ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്രദമാണ്. കോശങ്ങളെ ബാധിക്കുന്ന റാഡിക്കല്‍സിനെ പ്രതിരോധിക്കാനും ഇത്തരം ചുവന്ന പഴങ്ങള്‍ സഹായിക്കും.
6.ഷെല്‍ഫിഷുകള്‍
വൈറ്റമിന്‍ B2 വിന്റേയും പ്രോട്ടീന്റേയും മികച്ച സ്രോതസ്സുകളാണ് ഷെല്‍ഫിഷുകള്‍. ഒളിഗോ വസ്തുക്കള്‍ ധാരാളം അടങ്ങിയതായിരിക്കും ഇത്തരം ഷെല്‍ഫിഷുകള്‍. ഇവ തലച്ചോറിന് സമ്മര്‍ദ്ദങ്ങളില്ലാതാക്കാന്‍ സഹായിക്കും.
7.മുട്ട
ലെസിതിന്‍, ഫോസ്‌ഫെലിപിഡ്‌സ് എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങള്‍ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. അമിനോ ആസിഡും മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്.
8.ചീര കഴിക്കാം ഓര്‍മ്മയ്ക്ക്
ഓര്‍മ്മശക്തി കൂട്ടാനായി ചീര കഴിക്കുന്നത് നന്നായിരിക്കും. രക്തകോശങ്ങളെ ഉത്തേജിപ്പിക്കുന്ന വൈറ്റമിന്‍ B9 ന്റെ ശേഖരങ്ങളാണ് ചീര. ഇത് ഓര്‍മ്മശക്തിയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇനി നിങ്ങള്‍ക്ക് ചീര ഇഷ്ടമല്ലെങ്കില്‍ വാട്ടര്‍ക്രെസ്, ലെട്ട്യൂസ്, ഐസ്‌ബെര്‍ഗ് ലെട്ട്യൂസ് എന്നിവ ഉപയോഗിക്കാം.
9.കൊക്കോ ഉപയോഗിക്കാം
ആദ്യകാലങ്ങളില്‍ കോക്കോ മരുന്നായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ശരിക്കും കൊക്കോയിലടങ്ങിയ വസ്തുക്കള്‍ മനുഷ്യകോശങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെന്ന് നേരത്തേ തെളിഞ്ഞിട്ടുണ്ട്. കോക്കോ ഇഷ്ടമല്ലെങ്കില്‍ ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ ചായ കുടിക്കുന്നതും നല്ലതാണ്.
10.തലച്ചോറിന് ചെറുപ്പം നല്‍കാന്‍ അവോകാഡോ
വിറ്റമിന്‍ E അടങ്ങിയ അവോകാഡോ കഴിക്കുന്നത് തലച്ചോറിന് കൂടുതല്‍ യുവത്വം പകരും. തലച്ചോറിനെ പ്രായമാകുന്നതില്‍ നിന്നും സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയതാണ് അവോകാഡോ. തലച്ചോറിന് കൂടുതല്‍ യുവത്വം നല്‍കാനായി കടുത്ത പരിശീലനവും ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല