സാഹസികതയും ഭീകരതയും അഭ്രപാളികളിലേക്ക് പകര്‍ത്തുന്നതില്‍ ഹോളിവുഡ് അതിന്റെ മികവ് നേരത്തെ പ്രകടിപ്പിച്ചതാണ്. ഏത് റിസ്കും ഏറ്റെടുക്കാന്‍ ബോളിവുഡ് തയ്യാര്‍. സങ്കല്‍പ്പങ്ങള്‍ക്കു പുറമേ ചരിത്രവും വളരെ മനോഹരമായി ഹോളിവുഡ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാറുണ്ട്. ഇതാ അക്കൂട്ടത്തിലേക്ക് ഒസാമബിന്‍ലാദന്റെ ജീവിതവും വരുന്നു.
അമേരിക്ക വധിച്ച അല്‍ഖയിദ ഭീകരന് ഉസാമ ബിന്‍ ലാദന്റെ ജീവിതകഥയില്‍ ഒരു സൂപ്പര്‍ ഹോളിവുഡ് ചിത്രത്തിനുള്ള സ്കോപ്പുണ്ട്. അത് തിരിച്ചറിഞ്ഞത് ഓസ്കാര്‍ ജേതാവായ തിരക്കഥാ കൃത്ത് മാര്‍ക്ക് ബോളാണ്.
ലാദന് ഇന്നലെയാണ് മരിച്ചതെങ്കില്‍ ബോള്‍ ഈ ചിത്രത്തിനുവേണ്ടിയുള്ള പണി തുടങ്ങിയിട്ട് ഒരു വര്‍ഷം ആയി. അതിന്റെ അവസാന മിനുക്ക് പണിയിലാണ് അദ്ദേഹമിപ്പോള്‍. ഓസ്കാര്‍ ജേതാവായ കാത്രിന്‍ ബിഗ് ലോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകനെപ്പോലെ ലാദന്റെ ജീവിതത്തിന് പിന്നാലെ സഞ്ചരിച്ച ബോളിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ലാദന്റെ നാടകീയമായ അന്ത്യം ചിത്രം വളരെ വലുതായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്.
ലാദന്റെ മരണവും അതിനോടുള്ള അറബ് ലോകത്തിന്റെ പ്രതികരണവും തിരക്കഥാ കൃത്ത് നോക്കികാണുകയാണ്. ഇതിനെല്ലാം ശേഷം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം ഒരടിപൊളി ഹോളിവുഡ് ചിത്രം.
ഇറാക്കിലെ യു.എസ് മിലിറ്ററി ഓപ്പറേഷനുമായി ബന്ധപ്പെട്ട് 2008 ‘ഹര്‍ട്ട് ലോക്കര്‍’ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. അതിനു പിന്നിലും ബോളും ബിഗ് ലോയും ആയിരുന്നു. കഴിഞ്ഞവര്‍ഷം മികച്ച് ചിത്രത്തിനുള്‍പ്പെടെ ആറ് ഓസ്കാര്‍ അവാര്‍ഡുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല