മുംബൈ: തമിഴില്‍ ബോക്സ് ഓഫീസ് ഹിറ്റായ ‘കോ’ എന്ന ചിത്രം ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു. ബോളിവുഡിലെ ആക്ഷന്‍താരം അക്ഷയ് കുമാറാണ് ഇങ്ങനെയൊരു സാഹസത്തിനു തുനിയുന്നത്. കെ.വി.ആനന്ദ് സംവിധാനം നിര്‍വഹിച്ച ‘കോ’ എന്ന തമിഴ് ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ റെക്കോര്‍ഡ് കലക്ഷനാണ് നേടിയത്.
ചിത്രം കണ്ട അക്ഷയ്കുമാര്‍ സംവിധായകനെ അഭിനന്ദിക്കാനും മറന്നില്ല, ഒപ്പം ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള അനുവാദം ചോദിക്കാനും. ആര്.എസ് ഇന്ഫോടെയ്ന്മെന്റിനോട് ചിത്രത്തിന്റെ നിര്‍മ്മാണാവകാശവും അക്ഷയ് ചോദിച്ചിട്ടുണ്ടെന്നാണ് സൂചന. തമിഴില്‍ ജീവ അഭിനയിച്ച കഥാപാത്രത്തെയായിരിക്കും അക്ഷയ് അവതരിപ്പിക്കുക.
തമിഴിന്റെ വിജയത്തിനുശേഷം തെലുങ്കിലും നിര്‍മ്മിച്ചിട്ടുള്ള ചിത്രം ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തും. ജീവ, അജ്മല്‍, കാര്‍ത്തിക, പിയ ബജ്പായ് എന്നിവരാണ് തമിഴിലെ അഭിനേതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല