ഇന്നലെ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വാര്‍ത്ത ചാനലുകള്‍ ആകാശത്തേക്ക് ഷൂട്ട് ചെയ്തപ്പോള്‍ ജനങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ചാനലുകള്‍ക്ക് ഉസാമയും ഒബാമയും തമ്മില്‍ വേര്‍തിരിവകളൊന്നും തോന്നിയില്ല. കേട്ടപാതി കേള്‍ക്കാത്തപാതി ‘ഒബാമ’ കൊല്ലപ്പെട്ടുവെന്ന് അവര്‍ തട്ടിവിട്ടു.
ചൂടുള്ളവാര്‍ത്ത ചൂടോടെ വിളമ്പാന്‍ ധൃതികാട്ടിയതാണ് പത്രപ്രവര്‍ത്തകരെ കെണിയിലാക്കിയത്.
‘ഒബാമ ബിന്‍ ലാദന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു’ എന്ന് ഇവര്‍ ചാനലുകളിലൂടെ അവതരിപ്പിച്ചപ്പോള്‍ ‘ആരെടാ ഈ ഒബാമ ബിന്‍ ലാദന്‍? ഉസാമക്ക് ഒബാമയില്‍ ജനിച്ച മകനോ?’ എന്ന് അറിയാതെ ചോദിച്ചുപോയി.
ഫോക്‌സ് ചാനലായിരുന്നു പ്രേക്ഷകരുടെ ചാകര. ഒബാമ കോല്ലപ്പെട്ടുവെന്ന് ആവര്‍ത്തിച്ചതിനു ശേഷം ഫോക്‌സ് അവതാരകന്‍ ‘പ്രസിഡന്റ് ഒബാമ വാസ്തവത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു’ എന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ചരമം ഉറപ്പിക്കാനും മറന്നില്ല. എ.ബി.സി ന്യൂസിനും സി.ബി.എസ് റേഡിയോക്കും ഇതേ അബദ്ധം പറ്റി. രസമെന്നുപറയട്ടെ ഇന്ത്യന്‍ ചാനലുകളും വിട്ടുകൊടുത്തില്ല. അവര്‍ക്ക വാര്‍ത്ത ഇങ്ങനെ: ‘ഒബാമാ കെ സിര്‍ പര്‍ ഗോലി ലഗി’ (ഒബാമ വെടിയേറ്റു മരിച്ചിരിക്കുന്നു!)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല