കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് തന്റെ പക്കലുള്ള തെളിവുകളെല്ലാം ഐ.സി.സിക്ക് കൈമാറുമെന്ന് ഹഷന്‍ തിലകരത്‌നെ. ആരെല്ലാം ഒത്തുകളിച്ചുവെന്ന കാര്യവും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
ഒത്തുകളിയുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയശേഷം നിരവധി ഭീഷണികള്‍ താന്‍ നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ജീവന്‍തന്നെ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലരും ഫോണ്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് തന്നെ ഒന്നുംചെയ്യാന്‍ സാധിക്കില്ലെന്നും തിലകരത്‌നെ പറഞ്ഞു.
ഒത്തുകളി ലങ്കന്‍ ക്രിക്കറ്റില്‍ സജീവമാണെന്നായിരുന്നു തിലകരത്‌നെ നേരത്തേ ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനേ പുറത്തുവിടുമെന്നും തിലകരത്‌നെ വ്യക്തമാക്കിയിരുന്നു.
ഒരു ടി.വി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ തിലകരത്‌നെ ഇക്കാര്യം വ്യക്തമാക്കിയത്. ലങ്കന്‍ ക്രിക്കറ്റില്‍ ഒത്തുകളി ഈയിടെ തുടങ്ങിയതല്ല. 1992 മുതല്‍ താരങ്ങള്‍ പണംവാങ്ങി ഒത്തുകളിക്കുന്നുണ്ട്. ആരെല്ലാം പണംവാങ്ങിയെന്നും ഒത്തുകളിച്ചെന്നുമുള്ള വിവരങ്ങള്‍ താന്‍ ഉടനേ പുറത്തുവിടുമെന്നും ഹഷന്‍ പറഞ്ഞു.
ലങ്കയ്ക്കായി 200 ഏകദിനങ്ങളും 80ലധികം ടെസ്റ്റുകളും കളിച്ച താരമാണ് തിലകരത്‌നെ. 2003നും 04നുമിടയ്ക്ക് ലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍കൂടിയായിരുന്നു ഹഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല