ഭാഗ്യ ദേവത കടാക്ഷിക്കുന്നത് ഏത് സമയത്ത് എന്ന് പറയാനാവില്ല. എന്നാല്‍, ഭാഗ്യവും സമ്പത്തും അനുഭവിക്കാന്‍ വിധി എല്ലാവരെയും അനുവദിക്കണമെന്നുമില്ല. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മീനത്തേല്‍ തെക്കേതില്‍ രവിചന്ദ്രന്‍ എന്ന മുപ്പത്തിയഞ്ചുകാരന് ഇതിന് ഉദാഹരണമാണ്.
കേരള സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 40 ലക്ഷം രൂപയും 50 പവനും രവിചന്ദ്രനാണ് ലഭിച്ചത്. എന്നാല്‍, സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ നല്കാന് പോയ രവിചന്ദ്രന്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍ ഇരുന്ന് ബാങ്കിലേക്ക് പോയ രവിചന്ദ്രന്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സുഹൃത്ത് ബൈക്ക് നിര്‍ത്തിയപ്പോഴേക്കും രവിചന്ദ്രന്‍ കുഴഞ്ഞു വീണിരുന്നു.
സുഹൃത്തും നാട്ടുകാരും ചേര്‍ന്ന് രവി ചന്ദ്രനെ ശാസ്താംകോട്ട താലുക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വീണ്ടും തലകറങ്ങി വീണ രവിചന്ദ്രനെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി എങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
തിങ്കളാഴ്ച രാവിലെ സമ്മാനാര്‍ഹമായ ടിക്കറ്റുമായി ബാങ്കിലേക്ക് പോയ രവിചന്ദ്രന്‍ അടുത്ത ദിവസം രാവിലെ പത്ത് മണിയോടെ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. ശാലിനിയാണ് രവിചന്ദ്രന്റെ ഭാര്യ. രണ്ട് മക്കളുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല