ഡല്‍ഹി ഡവിള്സിനെ തകര്‍ത്ത് കൊച്ചി ടസ്കേഴ്സ് വിജയിച്ചപ്പോള്‍ കളിലിയെ കേമനായത് പുതുമുഖമായ തണ്ണീര്‍ മുക്കംകാരന് പ്രശാന്ത് പരമേശ്വരനായിരുന്നു.ഇംഗ്ലീഷ് നന്നായി അറിയാത്ത പ്രശാന്തിനെ അഭിമുഖത്തിനായി വിളിച്ചപ്പോള്‍ ദ്വഭാഷി ആയത് ശ്രീശാന്തായിരുന്നു. സേവാഗിന്റെ വിക്കറ്റ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രശാന്ത് ആദ്യ വരികളില്‍ പറഞ്ഞത്. എന്നാല്‍ ശ്രീശാന്ത് ഇംഗ്ലീഷിലാക്കിയപ്പോള്‍ അത് ഉണ്ടായില്ല. ഏകദേശം സ്വന്തം അഭിപ്രായം പറയുമ്പോലെയായിരുന്നു ശ്രീശാന്തിന്റെ തര്‍ജ്ജമ.
ഇത് മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു രണ്ടാം ചോദ്യത്തിന്റെ ഉത്തരത്തിനിടയിലും പ്രശാന്ത് സേവാഗിന്റെ വിക്കറ്റ് കിട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ഇത്തവണയും ശ്രീശാന്തിന്റെ ഇംഗ്ലീഷ് വിശദീകരണത്തില്‍ ആ വിഷയം ഉണ്ടായില്ല. ഇതിന് കാരണം എന്താണ്? തനിയ്ക്ക് കഴിയാത്ത് ഈ കന്നിക്കാരന് ചെക്കന് നേടിയതിന്റെ അസൂയയാണോ? അതോ ഇക്കാര്യം മുതിര്‍ന്ന കളിക്കാര്‍ അറിഞ്ഞാല്‍ അത് പ്രശാന്തിന് പാര ആവുമെന്ന ചിന്തയാണോ? എന്തായാലും പ്രശാന്തിനെ ടീമിലെടുത്തതിലും ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്തി കളിയിലെ കേമനായതിലും ആശംസിയ്ക്കാന്‍ ശ്രീശാന്ത് മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല